HOME
DETAILS

അയോധ്യയില്‍ ഒരു പള്ളിയുണ്ടായിരുന്നു, അത് സംഘ്പരിവാര്‍ തകര്‍ത്തു- അതിനൊരു ചരിത്രവുമുണ്ട്

  
backup
September 30 2020 | 07:09 AM

babri-masjid-demolished-by-sangh-parivar-rss-2020

 

ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ മുസ്‌ലിംകള്‍ 400 വര്‍ഷത്തിലധികം ആരാധന നടത്തിവന്നിരുന്ന പള്ളിയാണ് ബാബരി മസ്ജിദ്. 16-ാം നൂറ്റാണ്ടില്‍ ഇന്ത്യയിലെ ആദ്യത്തെ മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ ആണ് പള്ളി നിര്‍മിച്ചത്. പള്ളിയുടെ നിര്‍മാണം നടത്തിയത് ബാബറായതിനാലാണ് അതിനു ബാബരി മസ്ജിദ് എന്നു പേരുകിട്ടിയത്.

ഹിന്ദുമത വിശ്വാസികളുടെ ആരാധനാമൂര്‍ത്തിയായ ശ്രീരാമന്റെ ജന്മസ്ഥലം എന്നു കരുതപ്പെടുന്ന സ്ഥലത്തുണ്ടായിരുന്ന ക്ഷേത്രം പള്ളിയായി മാറ്റുകയായിരുന്നുവെന്നാണ് ബാബരി മസ്ജിദിനു മേല്‍ സംഘപരിവാര്‍ ഉയര്‍ത്തുന്ന അവകാശ വാദം. ഇക്കാരണത്താല്‍ പള്ളി ഏറെക്കാലം അടച്ചിട്ടിരിക്കുകയായിരുന്നു. സംഘപരിവാരിന്റെ ഈ അവകാശവാദം നിയമത്തിനു മുമ്പില്‍ പരിഹാരമാവാതെ കിടക്കുന്നതിനാല്‍ സംഘപരിവാര്‍ അനുകൂല മാധ്യമങ്ങള്‍ ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തെ തര്‍ക്ക മന്ദിരം എന്നാണു പരാമര്‍ശിക്കാറുള്ളത്.

ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന എച്ച്.ആര്‍ നെവില്‍ ആണ് ബാബറുടെ നിര്‍ദേശാനുസരം ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്ന് ആദ്യം എഴുതിവച്ചത്. ഏറെക്കാലം അടച്ചിട്ടിരുന്ന പള്ളിയുടെ സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കല്‍ ഒരു രാഷ്ട്രീയ പ്രശ്‌നമാക്കി കണ്ട് ബി.ജെ.പി തീവ്ര ഹൈന്ദവ വികാരം ഇളക്കിവിട്ടു. പള്ളി പൊളിക്കപ്പെടാതെ ഏറെക്കാലം സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചെങ്കിലും പള്ളിയുടെ തൊട്ടടുത്തു തന്നെ താല്‍ക്കാലിക ക്ഷേത്രം നിര്‍മിച്ച് സംഘപരിവാരം അതില്‍ പൂജ നടത്തിവന്നു. കൊടിയ വഞ്ചനയുടെ ഒരു തുടക്കമായിരുന്ന ഇതിനെ സര്‍ക്കാര്‍ കാര്യമായി ഗൗരവത്തിലെടുത്തില്ല. രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ 1992 ഡിസംബര്‍ ആറിനു പള്ളി തകര്‍ത്തു. പള്ളി തകര്‍ത്തു കഴിഞ്ഞു മണിക്കൂറുകള്‍ക്കകം അവിടെ താല്‍ക്കാലിക ക്ഷേത്രം ഉയരുകയും ചെയ്തു.

പള്ളി സ്ഥിതി ചെയ്യുന്ന ഉത്തര്‍പ്രദേശ് ഭരിച്ചിരുന്ന ബി.ജെ.പി മുഖ്യമന്ത്രി കല്യാണ്‍ സിങ് തന്നെയാണ് മസ്ജിദ് തകര്‍ച്ചയുടെ പ്രധാന ഉത്തരവാദി. എങ്കിലും തലേദിവസം തന്നെ ആയുധങ്ങളുമായി അയോധ്യയിലെത്തിയ കര്‍സേവകരെ നിയന്ത്രിക്കാനോ പ്രദേശത്തു നിന്നു തുരത്താനോ ഉത്തരവു നല്‍കാതിരുന്നതുവഴി കോണ്‍ഗ്രസ് പ്രധാനമന്ത്രി നരസിംഹ റാവു മസ്ജിദ് തകര്‍ച്ചക്കു മൗനാനുവാദം നല്‍കി. പള്ളി തകര്‍ക്കപ്പെടും എന്ന് ഉറപ്പായ സമയത്ത് തന്നെ വന്നു കണ്ട മുസ്്‌ലിം നേതാക്കള്‍ക്കു പ്രധാനമന്ത്രി മസ്ജിദ് തകരാതെ നോക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. പള്ളിയുടെ ചുറ്റു ഭാഗത്തുമുള്ള പ്രദേശത്തു പട്ടാളം ഉണ്ടായിരുന്നുവെങ്കിലും അവര്‍ക്ക് കര്‍സേവകരെ നേരിടാന്‍ അധികൃതര്‍ ഉത്തരവു നല്‍കിയതുമില്ല. മസ്്ജിദിന്റെ ഓരോ മിനാരങ്ങളുടെ തകര്‍ച്ചക്കും സാക്ഷ്യം വഹിച്ചിരുന്ന ബി.ജെ.പി നേതാക്കളായ അദ്വാനിയും ഉമാഭാരതിയും മുരളിനോഹര്‍ ജോഷിയും പരസ്പരം സ്‌നേഹം പങ്കുവയ്ക്കാനായി മധുരം വിതരണം ചെയ്തതായും കെട്ടിപ്പിടിച്ചിരുന്നതായും മാധ്യമങ്ങള്‍ സചിത്ര വാര്‍ത്തകള്‍ നല്‍കിയിരുന്നു.

ഈ സമയത്തു കര്‍സേവകരെ പള്ളി പൊളിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ അഡ്വാനി പ്രകോപനപരമായ പ്രസംഗം നടത്തിയിരുന്നതായി 2010 മാര്‍ച്ചില്‍ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥയും സംഭവസമയത്ത് അഡ്വാനിയുടെ പേഴ്‌സനല്‍ സുരക്ഷാ ഓഫിസറുമായിരുന്ന അഞ്ജു ഗുപ്ത പ്രത്യേക സി.ബി.ഐ കോടതിക്കു മുമ്പാകെ വെളിപ്പെടുത്തിയിരുന്നു. വിനയ് കത്യാര്‍, ഉമാഭാരതി, സാധ്വി ഋതംബര തുടങ്ങിയ സംഘപരിവാര നേതാക്കളും പ്രകോപനപരമായ പ്രസംഗം നടത്തിയതായി, അഡ്വാനിയും മറ്റു സംഘപരിവാരനേതാക്കളും അക്രമത്തിനു പ്രേരണ നല്‍കിയെന്ന കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായ അഞ്ജു ഗുപ്ത വെളിപ്പെടുത്തി.

ബാബരി മസ്ജിദ് നിന്ന സ്ഥലത്തുതന്നെ രാമക്ഷേത്രം നിര്‍മിക്കുമെന്ന് അഡ്വാനിയും മറ്റു ബി.ജെ.പി നേതാക്കളും നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. പ്രധാനമന്ത്രി പി വി നരസിംഹറാവു എന്തു പറഞ്ഞാലും ക്ഷേത്രം മസ്ജിദിന്റെ സ്ഥാനത്തുതന്നെ നിര്‍മിക്കുമെന്ന് ബി.ജെ.പി നേതാവ് മുരളീ മനോഹര്‍ ജോഷി പ്രസംഗത്തില്‍ പറഞ്ഞു. മസ്ജിദ് വേറെ എവിടെയെങ്കിലും നിര്‍മിക്കട്ടെയെന്നു ജോഷി പറഞ്ഞതായും ഗുപ്ത വെളിപ്പെടുത്തി. മസ്ജിദിന്റെ ഖുബ്ബകള്‍ തകര്‍ന്നുവീണപ്പോള്‍ ഉമാഭാരതിയും ഋതംബരയും കെട്ടിപ്പുണരുകയും മധുരം വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇരുവരും അഡ്വാനിയെയും ജോഷിയെയും അഭിനന്ദിക്കുകയും ചെയ്തുവെന്നു ഗുപ്ത അറിയിച്ചു.

നിലവില്‍ ഡല്‍ഹിയില്‍ റോ ഉദ്യോഗസ്ഥയായി ജോലി ചെയ്യുന്ന അഞ്ജു ഗുപ്ത ഇതിനു മുമ്പ് സി.ബി.ഐക്ക് മുന്നിലും അദ്വാനിക്കെതിരേ മൊഴി നല്‍കിയിരുന്നു. അഡ്വാനിക്കെതിരേ മൊഴി നല്‍കിയ ഏക പൊലിസ് ഉദ്യോഗസ്ഥയായ അഞ്ജു ഗുപ്ത, കേസില്‍ സി.ബി.ഐയുടെ മുഖ്യ സാക്ഷികൂടിയാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്ന സമയത്ത് വിവിധ സംഘപരിവാര്‍ നേതാക്കള്‍ എന്തൊക്കെ ചെയ്തുവെന്നതു സംബന്ധിച്ച വിശദവിവരങ്ങള്‍ അവര്‍ കോടതിക്കു നല്‍കിയിട്ടുണ്ട്. ഒരൊറ്റ നേതാവും ഒരു ഘട്ടത്തിലും മസ്ജിദ് തകര്‍ക്കുന്നതു തടയാന്‍ ശ്രമിച്ചിട്ടില്ലെന്നു മൊഴിയില്‍ അവര്‍ വ്യക്തമാക്കി. യു.പി മുഖ്യമന്ത്രി കല്യാണ്‍ സിങ്, ജില്ലാ മജിസ്‌ട്രേറ്റ്, ഫൈസാബാദ് സീനിയര്‍ പൊലിസ് സൂപ്രണ്ട് (എസ്.എസ്.പി) എന്നിവരുമായി ടെലിഫോണില്‍ ചര്‍ച്ചനടത്തുന്നതിന് സൗകര്യമൊരുക്കാന്‍ അദ്വാനി തന്നോടാവശ്യപ്പെട്ടിരുന്നു.

എന്നാല്‍, കല്യാണ്‍ സിങുമായി സംസാരിക്കുന്നതിന് ഇപ്പോള്‍ സൗകര്യമൊരുക്കാനാവില്ലെന്നു താന്‍ അറിയിച്ചു. തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റും എസ്.എസ്.പിയും രാം കഥാ കുഞ്ചിനു മുകളില്‍ അഡ്വാനി ഇരിക്കുന്ന വേദിയിലേക്കു വന്നു. അഡ്വാനി അവരുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ചനടത്തി. അഡ്വാനി പിന്നീട് മുഖ്യമന്ത്രിയെ വിളിച്ചിരുന്നെന്നും എന്നാല്‍, എന്താണ് അവര്‍ തമ്മില്‍ സംസാരിച്ചതെന്ന് അറിയില്ലെന്നും ഗുപ്ത പറഞ്ഞു. ആ സമയത്തു വേദിയിലുണ്ടായിരുന്ന ഡി.ജി.പി എസ്.സി ദീക്ഷിത് സുരക്ഷാ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. കര്‍സേവകര്‍ക്കു തടസ്സങ്ങളൊന്നുമുണ്ടാക്കാതെ സഹകരിച്ചതിന് നിങ്ങളുടെ പേരുകള്‍ ചരിത്രത്തിന്റെ തങ്കത്താളുകളില്‍ രേഖപ്പെടുത്തപ്പെടുമെന്നായിരുന്നു അഭിനന്ദനം. ഉച്ചയ്ക്ക് 2.30ഓടെ പരിസരപ്രദേശങ്ങളില്‍ പുകയുയര്‍ന്നു. തീവയ്പിന്റെ സൂചനയായിരുന്നു അത്. മുസ്‌ലിംകള്‍ അവരുടെ വീടിന് സ്വയം തീയിടുകയാണെന്ന് ഇതുകണ്ട് ഉമാഭാരതി വിളിച്ചുപറഞ്ഞു. ഡിസംബര്‍ അഞ്ചുമുതല്‍ ഭരണസംവിധാനങ്ങള്‍ നിഷ്‌ക്രിയമായിരുന്നു. ജയ് ശ്രീരാം വിളിക്കാന്‍ തയ്യാറായ പൊലിസുകാരെ മാത്രമാണു കര്‍സേവകര്‍ അകത്തേക്കു വിട്ടതെന്നും അഞ്ജു ഗുപ്ത പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍.ഒ.സി നല്‍കുന്നതില്‍ കാലതാമസം വന്നിട്ടില്ല; പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ നവീന്‍ ബാബുവിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

'യഹ്‌യ സിന്‍വാറിന്റെ രക്തസാക്ഷിത്വം ചെറുത്തു നില്‍പിനെ ശക്തിപ്പെടുത്തും'  ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് ഇറാന്‍

International
  •  2 months ago
No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago