HOME
DETAILS
MAL
പ്രതിഭാ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
backup
September 06 2018 | 12:09 PM
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നടപ്പിലാക്കുന്ന വരുന്ന പ്രതിഭാ സ്‌കോളര്‍ഷിപ്പിന് (201819) അപേക്ഷകള്‍ ക്ഷണിച്ചു.
കേരളത്തില്‍ നിന്ന് ഹയര്‍സെക്കന്ററി ബോര്‍ഡ് പരീക്ഷ ഉന്നതനിലവാരത്തില്‍ വിജയിച്ച് അടിസ്ഥാന ശാസ്ത്ര വിഷയങ്ങളില്‍ 201819ല്‍ ബിരുദപഠനത്തിന് ചേര്‍ന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യുകയും അതുവഴി ലഭിക്കുന്ന കമ്പ്യൂട്ടര്‍ ഡാറ്റാഷീറ്റ് മേലധികാരിയുടെ അംഗീകാരത്തോടെ ഡയറക്ടര്‍, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ശാസ്ത്രഭവന്‍, പട്ടം, തിരുവനന്തപുരം 695004 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 30ന് മുന്‍പ് അയയ്ക്കണം. അപേക്ഷയുടെ വിശദവിവരങ്ങള്‍ www.kscste.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 04712548208/2548346
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."