ഷട്ടര്‍ അടച്ചു; കാട്ടാമ്പള്ളി കൈപാടിനു വെള്ളക്കെട്ടില്‍ നിന്നു മോചനം
കണ്ണൂര്‍: വര്‍ഷങ്ങളായി തുറന്നുകിടന്നിരുന്ന കാട്ടാമ്പള്ളി പദ്ധതി ഷട്ടര്‍ താല്കാലികമായി അടച്ചതോടെ ഉപ്പുവെള്ളം കയറി മുങ്ങിക്കിടന്നിരുന്ന കൈപാട് നിലങ്ങള്‍ക്കു വെള്ളക്കെട്ടില്‍ നിന്നു മോചനമായി. കൃഷിയോഗ്യമല്ലാതായി കിടന്നിരുന്ന നാറാത്ത്, കൊളച്ചേരി, മുണ്ടേരി പഞ്ചായത്തുകളിലെ കൈപാട് നിലങ്ങളില്‍ നെല്‍കൃഷിക്കുള്ള സാധ്യത തെളിഞ്ഞു.
നെല്‍കൃഷിയുടെ പേരുപറഞ്ഞ് ഷട്ടര്‍ തുറപ്പിച്ച ചില തത്പര കക്ഷികളുടെ പ്രവൃത്തികള്‍ കാരണം നിലവിലുള്ള നെല്‍കൃഷിയും മറ്റു കൃഷികളും നാശത്തിലേക്കു നീങ്ങിയിരുന്നതായി കര്‍ഷകര്‍ പറയുന്നു. തീരപ്രദേശങ്ങളിലെ ആയിരക്കണക്കിനു കിണറുകള്‍ ഉപ്പുവെള്ളം കയറി മലിനമാവുകയും ചെയ്തിരുന്നു. ഷട്ടര്‍ താല്കാലികമായി അടച്ചതോടെ ഉപ്പുവെള്ളം കയറുന്നതു പൂര്‍ണമായും നിലച്ചു. ഇവിടങ്ങളിലുള്ള കിണറുകളിലെ വെള്ളത്തില്‍ ഉപ്പിന്റെ കാഠിന്യം കുറഞ്ഞിട്ടുണ്ട്. ഉപ്പുവെള്ളം കയറി കൃഷിയും കുടിവെള്ളവും നശിക്കുന്നതിനാല്‍ ഡിസംബര്‍ മുതല്‍ ജൂണ്‍ വരെ സ്ഥിരമായി ഷട്ടര്‍ അടച്ചിടണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."