ലക്ഷ്യം നിറവേറ്റാന്‍ പ്രയത്‌നിക്കുമെന്ന് കുഞ്ഞാലിക്കുട്ടി
തേഞ്ഞിപ്പലം: ഏതു ലക്ഷ്യത്തിനാണോ എന്നെ നിങ്ങള്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്തയച്ചത് ആ ലക്ഷ്യം നിറവേറ്റാന്‍ താന്‍ പ്രയത്‌നിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് വള്ളിക്കുന്ന് മണ്ഡലത്തില്‍ നടത്തിയ പര്യടനത്തിനിടെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെയാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം പറഞ്ഞത്. തേഞ്ഞിപ്പലം, മൂന്നിയൂര്‍, വള്ളിക്കുന്ന് പഞ്ചായത്തുകളിലായിരുന്നു കഴിഞ്ഞ ദിവസം പര്യടനം നടത്തിയത്. ചേളാരിയില്‍ നിന്ന് തുടക്കം കുറിച്ച പര്യടനത്തില്‍ നിരവധി യുഡിഎഫ് പ്രവര്‍ത്തകര്‍ അണിനിരന്നു.
ആലുങ്ങല്‍, ചെനക്കലങ്ങാടി, നെച്ചിനാത്തില്‍, അരീപ്പാറ, കടക്കാട്ടുപ്പാറ, ഒലിപ്രംകടവ്, മുതിരപ്പറമ്പ്, മുദ്ര കോര്‍ണര്‍, വില്ലൂന്നിയാല്‍, കോഹിനൂര്‍, ദേവതിയാല്‍ നീരോല്‍പ്പലം, വൈക്കത്ത് പാടം, വിളകത്രമാട്, താഴെചേളാരി, ചെര്‍ണ്ണൂര്‍ തയ്യിലക്കടവ്, കൊടക്കാട് ഈസ്റ്റ്, കൊടക്കാട് വെസ്റ്റ്, കൊങ്ങം ബസാര്‍, കരുമരക്കാട്, പരുത്തിക്കാട്, ആനയാറങ്ങാടി, അത്താണിക്കല്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. വള്ളിക്കുന്ന് മണ്ഡലം യു ഡി എഫ് നേതാക്കളായ എ കെ.അബ്ദുറഹ്മാന്‍, ഡോ വി.പി അബ്ദുല്‍ ഹമീദ്, ബക്കര്‍ ചെര്‍ണ്ണൂര്‍, ടിപി.ഗോപിനാഥ്,ഹനീഫ മൂന്നിയൂര്‍, കെ.കലാം മാസ്റ്റര്‍, കെ.പി അമീര്‍, പി .എം ബാവ എന്നിവര്‍ പര്യടനത്തില്‍ അനുഗമിച്ചു.തേഞ്ഞിപ്പലത്തെ പര്യടനത്തിന് പി.എം മൊയ്തീന്‍കോയ ഹാജി, മുല്ലശ്ശേരി വേണുഗോപാല്‍, പി.വി മൊയ്തീന്‍ മാസ്റ്റര്‍, കാട്ടീരി സൈതലവി, പി. മുഹമ്മദ് ഹാജി, എം.സുലൈമാന്‍, എം.എം ബഷീര്‍, കെ.പി മുസ്തഫ, എ.പി മുഹമ്മദ്, ഇ.കെ ബഷീര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."