തൃശൂര്‍ -പൊന്നാനി കോള്‍ വികസന സമിതി ഇനി അതോറിറ്റി
ചങ്ങരംകുളം: തൃശൂര്‍ -പൊന്നാനി സമഗ്ര കോള്‍നില വികസന സമിതി കോള്‍നില വികസന അതോറിറ്റിയായി പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടൊപ്പം കോള്‍ വികസന കൗണ്‍സിലും ടെക്‌നിക്കല്‍ കമ്മിറ്റിയും പുനഃസംഘടിപ്പിച്ചു. അതോറിറ്റിയുടെ ആദ്യയോഗം 18ന് തൃശൂരില്‍ ചേരുമെന്ന് ചെയര്‍മാന്‍ സി.എന്‍ ജയദേവന്‍ എം.പി അറിയിച്ചു.
എം.പിമാരായ പി.കെ ബിജു, ഇ.ടി മുഹമ്മദ് ബഷീര്‍, ഇന്നസെന്റ് എന്നിവര്‍ കോള്‍നില വികസന അതോറിറ്റി വൈസ് ചെയര്‍മാന്മാരാണ്. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ വി.എസ് സുനില്‍കുമാര്‍, എ.സി മൊയ്തീന്‍, സി.രവീന്ദ്രനാഥ്, കെ.ടി ജലീല്‍, എം.എല്‍.എമാരായ കെ.വി അബ്ദുല്‍ ഖാദര്‍, കെ.യു അരുണന്‍, ഗീതാഗോപി, മുരളി പെരുനെല്ലി, കെ.രാജന്‍, ഇ.ടി ടൈസണ്‍, അനില്‍ അക്കര എന്നിവരും മേയര്‍ അജിത ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീല വിജയകുമാര്‍(തൃശൂര്‍), എ.പി ഉണ്ണികൃഷ്ണന്‍ (മലപ്പുറം), കോള്‍ കര്‍ഷക സംഘം പ്രസിഡന്റ് കെ.കെ കൊച്ചുമുഹമ്മദ്, ജനറല്‍ സെക്രട്ടറി എന്‍.കെ സുബ്രഹ്മണ്യന്‍, കോള്‍പടവ് സമിതി പ്രതിനിധികളായ സി.എസ് പവനന്‍, എം.ആര്‍ മോഹനന്‍, ടി.അബ്ദു, പി. ആര്‍.വര്‍ഗീസ്, ജ്യോതിഭാസ് എന്നിവരുമാണ് അതോറിറ്റിയിലെ മറ്റ് അംഗങ്ങള്‍. തൃശൂര്‍ കലക്ടര്‍ ഡോ.എ കൗശിഗനാണ് സ്‌പെഷല്‍ ഓഫിസര്‍.
കോള്‍ വികസന അതോറിറ്റിയിലെ മുഴുവന്‍ അംഗങ്ങളും കോള്‍ മേഖലയിലെ മുഴുവന്‍ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും ഉള്‍പ്പെടുന്നതാണ് കോള്‍ വികസന കൗണ്‍സില്‍.
മലപ്പുറം തൃശ്ശൂര്‍ ജില്ലാ അതിര്‍ത്തിയില്‍ ചങ്ങരംകുളം ഒതളൂര്‍ മുതല്‍ ചെറവല്ലൂര്‍, നന്നംമുക്ക്, സ്രായിക്കടവ്, നരണിപുഴ, പെരുമ്പടപ്പ്, മാറഞ്ചേരി, അയിലക്കാട്, ബിയ്യം തുടങ്ങിയ മേഖലകളാണ് പൊന്നാനി കോളിലെ പ്രധാന ഘടകങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."