HOME
DETAILS

റുവൈസ് കെ.എം.സി.സി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

  
backup
May 17 2019 | 03:05 AM

ruvaise-kmmcc-ifthar-meet

 

ജിദ്ദ: റുവൈസ് ഏരിയ കെഎംസിസി സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റ് ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബുബക്കര്‍ അരിമ്പ്ര ഉത്ഘാടനം ചെയ്തു. റമദാനില്‍ കെഎംസിസി പ്രവര്‍ത്തകര്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാവണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.

നിര്‍ധനരായ രോഗികളെയും അശരണരായ പ്രവാസികളെയും സഹായിക്കുന്നതിന് വേണ്ടി കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ആരംഭിച്ച സി. എച് സെന്റര്‍ , ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ ഏല്ലാവരും മുന്നോട്ടു വരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. റുവൈസ് ഏരിയ കെഎംസിസി ആക്ടിങ് പ്രസിഡന്റ് മുസ്തഫ ചെമ്പന്‍ അധ്യക്ഷത വഹിച്ചു. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സി. കെ. റസാഖ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. ഹൈദര്‍ ദാരിമി തുവ്വൂര്‍ റമദാന്‍ സന്ദേശം നല്‍കി.

കെഎംസിസി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് സീതി കൊളക്കാടന്‍ , റുവൈസ് കെഎംസിസി ചെയര്‍മാന്‍ അബ്ദു ചെമ്പന്‍, മാധ്യമ പ്രവര്‍ത്തകന്‍ ഇബ്രാഹിം ഷംനാട്, ഷഫീഖ് പൊന്നാനി, മുഹമ്മദലി പന്താരങ്ങാടി, എ. പി. അന്‍വര്‍ വണ്ടൂര്‍ തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി.

സി. എച് സെന്റര്‍്, ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ കവറുകളുടെ വിതരണ ഉത്ഘാടനം റസാഖ് മാസ്റ്റര്‍ നിര്‍വഹിച്ചു. മുസ്തഫ ആനക്കയം, ഫിറോസ് പടപ്പറമ്പ്, ശരീഫ് മുസ്ലിയാരങ്ങാടി, ഷാജഹാന്‍ , സലിം കരിപ്പോള്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ആക്ടിങ് സെക്രട്ടറി മുഹമ്മദ് കല്ലിങ്ങല്‍ സ്വാഗതവും ട്രെഷറര്‍ കെ.എന്‍. എ. ലത്തീഫ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത നിർദേശങ്ങള്‍ സമര്‍പ്പിച്ചു

National
  •  3 months ago
No Image

'സത്യത്തിന്റെ വിജയം' കെജ്‌രിവാളിന്റെ ജാമ്യത്തില്‍ ആം ആദ്മി പാര്‍ട്ടി

National
  •  3 months ago
No Image

സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല; ഗര്‍ഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

Kerala
  •  3 months ago
No Image

രക്തസാക്ഷ്യങ്ങള്‍ ഞങ്ങളുടെ പോരാട്ടവീര്യം ശക്തിപ്പെടുത്തുകയേ ഉള്ളൂ; അല്‍ അഖ്‌സ തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കും' യഹ്‌യ സിന്‍വാര്‍ 

International
  •  3 months ago
No Image

സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടി; പ്രതികളെ ആലപ്പുഴയിലെത്തിച്ചു

Kerala
  •  3 months ago
No Image

കെ ഫോണ്‍ അഴിമതി ആരോപണം:വി.ഡി സതീശന്റെ ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

National
  •  3 months ago
No Image

 ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്റ് മരവിപ്പിച്ചു; അദാനിക്കെതിരെ പുതിയ വെളിപെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്, തള്ളി അദാനി ഗ്രൂപ്പ് 

National
  •  3 months ago
No Image

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

നിയമസഭാ കൈയ്യാങ്കളി: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 months ago