നെയ്യാറ്റാന്‍കരയിലെ ആത്മഹത്യ: ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനെതിരേ വീണ്ടും നിര്‍ണായക മൊഴി
തിരുവനന്തപുരം: അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവിനെതിരേ അയല്‍വാസിയുടെ നിര്‍ണായക മൊഴി. ആത്മഹത്യയ്ക്ക് കാരണക്കാരന്‍ ഭര്‍ത്താവ് ചന്ദ്രനെന്ന് തന്നെയാണെന്ന് മരിച്ച ലേഖ ആംബുലന്‍സില്‍ വെച്ച് പറഞ്ഞതായാണ് അയല്‍വാസി മൊഴി നല്‍കിയത്. പൊള്ളലേറ്റ് ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍ ആംബുലന്‍സില്‍ നിന്നാണ് ലേഖ തങ്ങളുടെ മരണത്തിനുത്തരവാദി ഭര്‍ത്താവ് ചന്ദ്രന്‍ തന്നെയാണെന്ന് പറഞ്ഞത്. അയല്‍വാസിയുടെ മൊഴി പൊലിസ് രേഖപ്പെടുത്തി. ഇനി ആംബുലന്‍സിലെ ജീവനക്കാരുടെ മൊഴിയും അയല്‍വാസിയുടെ രഹസ്യമൊഴിയും പൊലിസ് രേഖപ്പെടുത്തും.
ബാങ്ക് ജീവനക്കാരുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും. ചന്ദ്രനെയും ബന്ധു കാശിനാഥനെയും തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കും. ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനും അമ്മ കൃഷണ്ണമ്മയും രണ്ടു ബന്ധുക്കളുമാണ് ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്നത്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിലിരുന്നത്. വീട്ടില്‍ തുടര്‍ന്ന് നടത്തിയ പരിശോധനയിലും ചില മൊഴികളില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ലേഖ വര്‍ഷങ്ങളായി ശാരീകമായും മാനസികമായും പീഡനം അനുഭവിക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഗാര്‍ഹികപീഡന നിരോധന നിയമത്തിലെ വകുപ്പു കൂടി ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."