സഊദിയില്‍ സ്ഥിര ഇഖാമക്ക് എട്ടു ലക്ഷം റിയാല്‍
ജിദ്ദ: സഊദിയില്‍ സ്ഥിര ഇഖാമക്ക് എട്ടു ലക്ഷം റിയാല്‍. സഊദിയില്‍ വിദേശികള്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്ന സ്‌പെഷല്‍ ഇഖാമയുടെ ഫീസിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ സഊദി പ്രാദേശിക പത്രമായ ഉക്കാദ് പുറത്തു വിട്ടു. സ്‌പെഷല്‍ ഇഖാമ ലഭിക്കാനുള്ള യോഗ്യതയുണ്ടെങ്കില്‍ ഏത് രാജ്യക്കാര്‍ക്കും ഈ തുക കൊടുത്താല്‍ ഇഖാമ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കാല പരിധിയില്ലാതെ സഊദിയില്‍ താമസിക്കാന്‍ അനുവദിക്കുന്ന പെര്‍മനെന്റ് ഇഖാമക്ക് എട്ടു ലക്ഷം റിയാലും ഓരോ വര്‍ഷവും ആവശ്യമെങ്കില്‍ പുതുക്കാവുന്ന താത്ക്കാലിക സ്‌പെഷല്‍ ഇഖാമക്ക് ഒരു ലക്ഷം റിയാലുമാണു ഫീസ് എന്നാണു ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഉക്കാദ് റിപ്പോര്‍ട്ട് ചെയ്തത്.
സ്‌പെഷല്‍ ഇഖാമ ലഭിക്കുന്നവര്‍ക്ക് സ്വദേശി പൗരന്മാര്‍ക്ക് നല്‍കുന്നത് പോലെയുള്ള നിരവധി ആനുകൂല്യങ്ങളാണു ലഭിക്കുക. വിദേശ നിക്ഷേപകരെയും വിവിധ മേഖലകളില്‍ കഴിവുള്ളവരെയും രാജ്യത്തേക്ക് ആകര്‍ഷിക്കുകയെന്ന അധികൃതരുടെ പദ്ധതിയുടെ ഭാഗമാണ് സ്‌പെഷല്‍ ഇഖാമ.
വസ്തുവകകള്‍, വാഹനങ്ങള്‍, തുടങ്ങിയവ സ്വന്തമാക്കാനും വാടകക്ക് കൊടുക്കാനും തുടങ്ങി സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥയില്ലാതെ ജീവിക്കാനും സാധിക്കുന്നതിനാല്‍ രാജ്യം വിടാനും തിരികെ വരാനും ആരുടെയും സമ്മതം ആവശ്യമില്ലെന്ന ആനുകൂല്യവും
ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ സ്വദേശികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും ഉപയോഗപ്പെടുത്താനും സ്‌പെഷല്‍ ഇഖാമ കരസ്ഥമാക്കിയവര്‍ക്ക് സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."