HOME
DETAILS

ലൈഫ് മിഷന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത് ഉന്നതരെ രക്ഷിക്കാന്‍

  
backup
October 01 2020 | 05:10 AM

%e0%b4%b2%e0%b5%88%e0%b4%ab%e0%b5%8d-%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴയിലെ സി.ബി.ഐ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നത് മുന്നില്‍ക്കണ്ടാണ് അതിന് തടയിടാന്‍ നിയമവഴി സ്വീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. തിങ്കളാഴ്ച ഫയലുകളുമായി ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടിസ് ലഭിച്ച ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസിനെയും തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും സാധ്യമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.
ലൈഫ് മിഷനില്‍ വിജിലന്‍സ് അന്വേഷണം നടക്കുമ്പോള്‍ തിടുക്കപ്പെട്ട് സി.ബി.ഐ അന്വേഷണം വേണ്ടെന്ന നിലപാടെടുക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. മുഖ്യമന്ത്രി, തദ്ദേശമന്ത്രി എന്നിവര്‍ക്കെതിരേ അന്വേഷണം നടത്തണമെന്നാണ് അനില്‍ അക്കരയുടെ പരാതിയില്‍ പറയുന്നത്. സി.ബി.ഐ ഇരുവരുടെയും മൊഴി എടുക്കേണ്ടിവരും. മൊഴിയെടുത്താല്‍ അത് പ്രതിപക്ഷ സമരത്തിന് കൂടുതല്‍ കരുത്താകും.


യു.വി ജോസിനോട് അഞ്ചാം തിയതി ഫയലുകളെല്ലാം ഹാജരാക്കാനും ചോദ്യംചെയ്യലിന് ഹാജരാകാനും സി.ബി.ഐ നോട്ടിസ് നല്‍കിയിട്ടുണ്ട്. അടിയന്തരമായി ഹൈക്കോടതിയെ സമീപിച്ച് തിങ്കളാഴ്ചക്ക് മുന്‍പ് ഹാജരാകാതിരിക്കാനുള്ള സ്റ്റേ വാങ്ങുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ജോസ് ഹാജരായാല്‍ കൂടുതല്‍ കുരുക്കാകുമെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെ അന്വേഷണപരിധിയില്‍ വരുമെന്നുമാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.


മന്ത്രിസഭാ യോഗത്തില്‍പോലും തീരുമാനമെടുക്കാതെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കരാര്‍ ഒപ്പിട്ടതും കുരുക്കായി മാറുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.
യു.എ.ഇയിലെ എമിറേറ്റ്‌സ് റെഡ്ക്രസന്റുമായി 20 കോടിയുടെ ഭവനനിര്‍മാണത്തിനായി ധാരണാപത്രമുണ്ടാക്കിയതിലും നിയമപരമല്ലാത്ത ഉപകരാറിലൂടെ സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്‍കി നാലേകാല്‍ കോടി കമ്മിഷന്‍ തട്ടിയതിലും പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്നും വിദേശസഹായം സ്വീകരിക്കുന്നതിന് അനുമതി തേടിയിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയതോടെ ഇടപാടുകളെല്ലാം അനധികൃതമാണെന്നാണ് സി.ബി.ഐയുടെ വിലയിരുത്തല്‍.
കേസില്‍ അഞ്ചുവര്‍ഷം വരെ തടവ് കിട്ടാവുന്ന വകുപ്പുകളാണ് സി.ബി.ഐ ചുമത്തിയത്. വിദേശസഹായ നിയന്ത്രണ നിയമത്തിലെ 35ാം വകുപ്പനുസരിച്ച് അനുമതിയില്ലാതെ വിദേശത്തു നിന്ന് ഒരു കോടി രൂപയ്ക്കു മുകളില്‍ സ്വീകരിച്ചാല്‍ അഞ്ചുവര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ. നിയമലംഘനത്തിലെ കാരണക്കാരെയും സഹായിച്ചവരെയും കണ്ടെത്താനാണ് സി.ബി.ഐ ശ്രമിക്കുന്നത്.


ലൈഫ് പദ്ധതിയില്‍ നാലേകാല്‍ കോടിയുടെ കോഴയുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് വെളിപ്പെടുത്തിയത്. ഇക്കാര്യം അറിയാമായിരുന്നെന്ന് ധനമന്ത്രിയും വെളിപ്പെടുത്തിയിരുന്നു. ധാരണാപത്രമനുസരിച്ച് നിര്‍മാണ കരാറുകാരനെ തെരഞ്ഞെടുക്കേണ്ടത് ലൈഫ് മിഷനും റെഡ് ക്രസന്റും ചേര്‍ന്നാണെങ്കിലും വ്യവസ്ഥകളെല്ലാം അട്ടിമറിച്ച് കോണ്‍സല്‍ ജനറല്‍ യുണിടാക്കുമായി കരാറുണ്ടാക്കി.


ഇന്ത്യയില്‍ ആസ്തിയുണ്ടാക്കാനോ കെട്ടിടം നിര്‍മിക്കാനോ ടെന്‍ഡര്‍ വിളിക്കാനോ അധികാരമില്ലാത്ത കോണ്‍സല്‍ ജനറലിനെ മറയാക്കി കമ്മിഷന്‍ തട്ടിയെന്നാണ് സി.ബി.ഐ നിഗമനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി; തത്കാലം മാറ്റില്ല, തീരുമാനം അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം

Kerala
  •  3 months ago
No Image

മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ് അന്തരിച്ചു

Kerala
  •  3 months ago
No Image

ഇതൊരു ചീഞ്ഞ കേസായി പോയി; പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് വേറെ അജണ്ടയുണ്ടോ എന്ന് പരിശോധിക്കണം: പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'വയനാട്ടിലെ കണക്കില്‍ വ്യാജ വാര്‍ത്ത, പിന്നില്‍ അജണ്ട; അസത്യം പറക്കുമ്പോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക'

Kerala
  •  3 months ago
No Image

മകളുമായി അടുപ്പം; 19 കാരനെ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി പിതാവ്

Kerala
  •  3 months ago
No Image

സോളാര്‍ കേസ് അട്ടിമറിച്ച പണം കൊണ്ട് അജിത് കുമാര്‍ ഫ്‌ലാറ്റ് വാങ്ങി മറിച്ചുവിറ്റു; 33 ലക്ഷത്തിന് വാങ്ങിയ ഫ്‌ലാറ്റ് മറിച്ചുവിറ്റത് 65 ലക്ഷം രൂപയ്ക്ക്: വീണ്ടും ആരോപണവുമായി പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

സ്വർണവില സർവകാല റെക്കോർഡിൽ; പൊന്ന് തൊട്ടാൽ പൊള്ളും

Economy
  •  3 months ago
No Image

മൈനാഗപ്പള്ളി അപകടം: കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ശ്രീക്കുട്ടി, അജ്മൽ മദ്യം കഴിപ്പിച്ചെന്നും മൊഴി

Kerala
  •  3 months ago
No Image

കാഫിർ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തയാളെ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്ത് സിപിഎം

Kerala
  •  3 months ago
No Image

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ 'നടക്കാത്ത' അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

Kerala
  •  3 months ago