മരപ്പല്ലികള്‍
ഉരഗജീവികളില്‍പ്പെട്ട ജീവിവര്‍ഗമാണ് പല്ലികള്‍. പല്ലികളുമായി ബന്ധപ്പെട്ട് നിരവധി അന്ധവിശ്വാസങ്ങളാണ് ഓരോ രാജ്യങ്ങളിലും പ്രചാരത്തിലുള്ളത്. ഗൗളി ശാസ്ത്രം എന്ന പേരിലാണ് ഇതെല്ലാം അറിയപ്പെടുന്നത്. പല്ലി മനുഷ്യരെ ശല്യം ചെയ്യുന്നില്ലെങ്കിലും ഗൗളിശാസ്ത്രം മനുഷ്യരില്‍ ചിലര്‍ക്കെങ്കിലും പേടിയുണ്ടണ്ടാക്കുന്നതാണ്. പല്ലി ശരീരത്തില്‍ വീണാല്‍ പല ഫലങ്ങളാണുള്ളതെന്ന് ഗൗളി ശാസ്ത്രം പറയുന്നു. എന്തെങ്കിലും കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ പല്ലി ചിലച്ചാല്‍ അത്തരം കാര്യങ്ങള്‍ ഫലിക്കുമെന്നാണ് പണ്ടണ്ടുകാലം മുതല്‍ തന്നെയുള്ള വിശ്വാസം. കേരളത്തില്‍ കഴിഞ്ഞയാഴ്ച രണ്ടണ്ടു മരപ്പല്ലികളെ കണ്ടെണ്ടത്തുകയുണ്ടണ്ടായി. ഇതേക്കുറിച്ച് അറിയാം.
എവിടെ ജീവിക്കുന്നു ?
അന്റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും പലതരം പല്ലികള്‍ ജീവിക്കുന്നുണ്ടണ്ട്. അവ വയലില്‍, കാട്ടില്‍, സ്റ്റെപ്പുകളില്‍, തോട്ടങ്ങളിലും മലകളിലും മരുഭൂമിയിലും നദികളിലും തടാകങ്ങളിലും കാണപ്പെടുന്നു.
മരപ്പല്ലികളുടെ രണ്ടണ്ടു പുതിയ സ്പീഷുസകളെയാണ് കേരളത്തിലെ പശ്ചിമഘട്ട മലനിരകളില്‍ നിന്ന് ഈയിടെ ശാസ്ത്രജ്ഞര്‍ കണ്ടെണ്ടത്തിയത്. ഇതോടെ മരപ്പല്ലികളുടെ വൈവിധം13 ആയും പശ്ചിമഘട്ടത്തിലേത് 19 ആയും ഉയര്‍ന്നു. കേരളത്തിലെ ഉരഗജീവി സമ്പത്ത് 177 ആയും ഉയര്‍ന്നിട്ടുണ്ട്.
അഗസ്ത്യമല മരപ്പല്ലി
പുതുതായി കണ്ടെത്തിയ ഒരു മരപ്പല്ലിയുടെ പേര് അഗസ്ത്യമല മരപ്പല്ലിയെന്നാണ്. അഗസ്ത്യമലയില്‍ നിന്നു കണ്ടെണ്ടത്തിയതിനാലാണ് ഈ പേര് നല്‍കിയത്. ചെന്തുരുണി വന്യജീവി സങ്കേതത്തിലെ നാലായിരത്തിലധികം അടി ഉയരമുള്ള പാണ്ടണ്ടിമോട്ടയിലെ ചോലക്കാടുകളില്‍ നിന്നാണ് ഈ പല്ലിയെ കണ്ടെണ്ടത്തിയത്.
വലിയ വലുപ്പമുള്ള ഇവയുടെ കഴുത്തിലായി നെക്ക് ലൈസ് പോലെ തൂവെള്ള നിറത്തിലുള്ള പൊട്ടുകള്‍ കാണാം. ഇതു തന്നെയാണ് ഇവയുടെ പ്രത്യേകത. ഈ പല്ലികളുടെ ശാസ്ത്രീയനാമം ക്‌നാമാസ്പിസ് മാക്കുലിക്കോലിസ് ( രിലാമുെശ ൊമരൗഹശരീശ െ എന്നാണ്.
ആനമുടി മരപ്പല്ലി
രണ്ടണ്ടാമത്തെ പല്ലിക്ക് ആനമുടി മരപ്പല്ലിയെന്നാണ് നല്‍കിയ പേര്. ഇതിനെ മൂന്നാറിനടുത്തുള്ള ആനമുടി റിസര്‍വ് വനത്തിലെ പെട്ടിമുടിക്കടുത്തുള്ള ചോലക്കാട്ടില്‍ നിന്നാണ് കണ്ടെണ്ടത്തിയത്. ഇതിന്റെ ശാസ്ത്രീയനാമം ക്‌നാമാസ്പീസ് ആനമുടിയെന്‍സിസ് (രിലാമുെശ െ മിമാൗറശലിശെ)െ എന്നാണ്. ഏറ്റവും ഉയരത്തില്‍ ജീവിക്കുന്ന പല്ലികളാണെന്നതാണ് ഇവയുടെ പ്രത്യേകത.
മരപ്പല്ലികളുടെ വര്‍ഗത്തില്‍ ഏറ്റവും ഉയരത്തില്‍ (ആറായിരത്തിലധികം ഉയരത്തില്‍) വസിക്കുന്ന പല്ലികളാണ് ആനമുടി മരപ്പല്ലികളെന്ന് ഇവയെ കണ്ടെണ്ടത്തിയ ജന്തുശാസ്ത്രജ്ഞനായ ഡോ.ജാഫര്‍ പാലോട്ട് പറയുന്നു. തടിച്ചുരുണ്ടണ്ടിരിക്കുന്ന ഈ പല്ലികള്‍ക്ക് മഞ്ഞ കലര്‍ന്ന തവിട്ടു നിറവും കണ്‍വലയങ്ങള്‍ക്ക് ചുവപ്പ് നിറവുമാണ്.
കണ്ടെണ്ടത്തിയത് ഇവര്‍
തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചിലെ ഗവേഷകനായ വിവേക് ഫിലിപ്പ് സിറിയക്, ബാംഗ്ലൂരിലെ എന്‍.സി.ബി.എസിലെ അലക്‌സ് ജോണി, സുവോളജിക്കല്‍ സര്‍വേയിലെ ശാസ്ത്രജ്ഞനായ ഡോ.മുഹമ്മദ് ജാഫര്‍ പാലോട്ട്, വയനാട് വൈല്‍ഡിലെ നാച്ചുറലിസ്റ്റ് ഉമേഷ് പാവുകണ്ടി എന്നിവരുടെ സംഘമാണ് പല്ലിയെ കണ്ടെണ്ടത്തിയത്. അന്താരാഷ്ട്ര ജേണലായ സൂടാക്‌സയുടെ ഏറ്റവും പുതിയ ലക്കത്തില്‍ ഇത് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഈ കണ്ടെണ്ടത്തലിന് ശാസ്ത്രലോകത്തിന്റെ അംഗീകാരം ലഭിച്ചത്.
കേരള പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടണ്ട് മലനിരകളാണ് അഗസ്ത്യമലയും ആനമുടിയും. അവിടുത്തെ ചോലക്കാടുകളും അടുത്ത കാലത്തായി ധാരാളം പുതിയ വര്‍ഗങ്ങളുടെ കണ്ടണ്ടുപിടുത്തത്തിന് കാരണമായിട്ടുണ്ടണ്ട്. പശ്ചിമഘട്ട മലനിരകളില്‍ ഇത്തരത്തില്‍ നിരവധി ജീവിവര്‍ഗങ്ങളാണ് വസിക്കുന്നത്. പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കുന്നതിലൂടെ ഇത്തരം ജീവി വര്‍ഗങ്ങളെക്കൂടിയാണ് സംരക്ഷിക്കുന്നത്.
ഇന്ത്യയിലെ ജൈവവൈവിധ്യത്തിന്റെ മൂന്നില്‍ രണ്ടണ്ടുഭാഗവും പശ്ചിമഘട്ടത്തിലാണുള്ളത്. 5000 ത്തില്‍പ്പരം പുഷ്പിത സസ്യങ്ങളും 239 സസ്തനികളും 508 ഇനം പക്ഷിവര്‍ഗങ്ങളും 179 ഉഭയജീവികളും പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്നു. ഇവയില്‍ ഭീഷണി നേരിടുന്ന 325 ഇനങ്ങള്‍ ഉണ്ടെണ്ടന്നറിയുമ്പോഴാണ് സഹ്യാദ്രിയുടെ ജൈവ വൈവിധ്യം ബോധ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."