പെന്‍ഷന്‍ നിഷേധം; യു.ഡി.എഫ് അംഗങ്ങള്‍ ഭരണസമിതി യോഗം ബഹിഷ്‌കരിച്ചു
മുക്കം: അര്‍ഹരായ നിരവധി പേര്‍ക്ക് ക്ഷേമപെന്‍ഷനുകള്‍ നിഷേധിക്കപ്പെട്ട സംഭവത്തില്‍ മുക്കം നഗരസഭയില്‍ യു.ഡി.എഫ് അംഗങ്ങള്‍ ഭരണസമിതി യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. ഇല്ലാത്ത വാഹനത്തിന്റെ പേരിലും ജീവിച്ചിരിക്കുന്നവരെ മരിച്ചവരായി ചിത്രീകരിച്ചുമാണ് പല സ്ഥലത്തും ക്ഷേമപെന്‍ഷനുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നവരെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയതെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പെന്‍ഷന്‍ അജന്‍ഡ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ യു.ഡി.എഫ് അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി കൗണ്‍സില്‍ യോഗം ബഹിഷ്‌കരിക്കുകയായിരുന്നു.
അതേ സമയം സ്വന്തം വീഴ്ച മറച്ചുവയ്ക്കാനാണ് യു.ഡി.എഫയ്യോഗം ബഹിഷ്‌കരിച്ചതെന്ന് ഭരണപക്ഷം ആരോപിച്ചു.
നഗരസഭയില്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നത് മുക്കം സഹകരണ ബാങ്കാണെന്നും ഇവര്‍ക്ക് സംഭവിച്ച വീഴ്ച മറച്ചുവയ്ക്കാനാണ് പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നാടകം നടത്തിയതെന്നും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി ശ്രീധരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."