ലഹരിവസ്തുക്കള്‍ കൈവശം വച്ചതിന് 22 പേര്‍ പിടിയില്‍
കോട്ടയം: ജില്ലയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുടെയും മയക്കു മരുന്നുകളുടെയു വില്‍പനയും ഉപയോഗവും കണ്ടെത്തുന്നതിനുള്ള പൊലിസ് നടപടിയുടെ ഭാഗമായി വ്യാപക അറസ്റ്റ്. ജില്ലയിലുടനീളം നടത്തിയ പരിശോധനയില്‍ സ്‌കൂള്‍പരിസരങ്ങളിലെ 153 കടകളില്‍പരിശോധന നടത്തി. 22 പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്നിന്റെ ഉപയോഗവുമായി ബന്ധപെട്ട 49 സ്ഥലങ്ങളില്‍ ഇന്നലെ പരിശോധന നടത്തി. കഞ്ചാവ് ബീഡി വലിച്ചതിന് രണ്ട പേര്‍ക്കെതിരേ കേസ് എടുത്ത് അറസ്റ്റ് ചെയ്തു. ജില്ലാ പൊലിസ് മേധാവി എന്‍.രാമചന്ദ്രന്റെ പ്രത്യേക നിര്‍ദേശാനുസരണമായിരുന്നു നടപടി
പൊലിസ് നടപടിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ കാറിന്റെ ഡാഷ് ബോര്‍ഡില്‍ 10 ഗ്രാം കഞ്ചാവ് സൂക്ഷിച്ച കേസില്‍ കണയന്നൂര്‍ ഇ.എസ്.ഐ ആശുപത്രിക്ക് സമീപം അനന്തു മഹിപാല്‍ ( 21) ന്നയാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരേ തലയോലപ്പറമ്പ് പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തിവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."