HOME
DETAILS

വീടു കയറി അക്രമം നടത്തിയ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയടക്കം 20 പേര്‍ക്കെതിരേ കേസ്

  
backup
May 07 2017 | 18:05 PM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81-%e0%b4%95%e0%b4%af%e0%b4%b1%e0%b4%bf-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af



കോട്ടയം: വീടിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിന്റെ പേരില്‍ എസ്.എഫ്.ഐ നേതാവിന്റെ നേതൃത്വത്തില്‍ വീടു കയറി ആക്രമണം. വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്ത കാറും അഞ്ചു ഇരുചക്രവാഹനങ്ങളുമടക്കം  ആറു വാഹനങ്ങളും  വീടിന്റെ ജനല്‍ചില്ലകളും സ്വീകരണ മുറിയിലെ ടീപ്പോയടക്കം അടിച്ചു തകര്‍ത്തു. തര്‍ക്കത്തെ തുടര്‍ന്ന്  സ്ത്രീകളടക്കമുള്ളവര്‍ക്ക് നേരെയും കയേ്‌യറ്റുണ്ടായതായും പരാതിയുണ്ട്. അക്രമണത്തില്‍ 10 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കാണിച്ച് വീട്ടുടമ കോട്ടയം ജില്ലാ പൊലിസ് മേധാവിക്ക് വിശദമായ പരാതിയും നല്‍കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി റിജേഷ് ബാബു, മണിക്കുട്ടന്‍, വിഷ്ണു എന്നിവരടക്കം 20 പേര്‍ക്കെതിരേ കോട്ടയം വെസ്റ്റ് പൊലിസ് കേസെടുത്തു. വെസ്റ്റ് എസ്.ഐ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കോട്ടയം അയ്മനം വഞ്ചിയത്ത്  വീട്ടില്‍ പി.കെ സുകുവിന്റെ വീടിന് നേരെയാണ് ശനിയാഴ്ച രാത്രി ആക്രമണമുണ്ടായത്. സുകുവിന്റെ സഹോദരന്റെ മകളുടെ വിവാഹ സംബന്ധമായ ചടങ്ങിനെത്തിയ ബന്ധുക്കള്‍ വീട്ടിലുണ്ടായിരുന്നു. രാത്രി ഒമ്പത് മണിയോടെ സുകുവിന്റെ വീടിന്റെ ഗേറ്റിന് മുന്നില്‍ ഏറെ നേരമായി കാര്‍ പാര്‍ക്ക് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സുകുവിന്റെ മകള്‍ സ്വാതിയുടെ ഭര്‍ത്താവ്  സുജിന്‍ ചോദിക്കാന്‍ ചെന്നപ്പോള്‍ റിജേഷ് ബാബുവും മണിക്കുട്ടനുമായിരുന്നു കാറിലുണ്ടായിരുന്നത്. വീടിന് മുന്നില്‍ നിന്ന് കാര്‍ മാറ്റിയിടണമെന്ന് സുജിന്‍ ഇരുവരോടും അഭ്യര്‍ത്ഥിച്ചെങ്കിലും റോഡ് ആരുടെയും കുടുംബവകയല്ലെന്ന് പറഞ് എതിര്‍ക്കുകയായിരുന്നു. ഇവര്‍ മദ്യപിച്ചിരുന്നതായും ആരോപണമുണ്ട്. ഇത് പിന്നെ വാക്കേറ്റമാവുകയും ഇരു കൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയുമായിരുന്നു. സംഭവമറിഞ് റിജേഷിന്റെ സുഹൃത്തുക്കളുടെ ഒരു സംഘമെത്തി വീട്ടുമുറ്റത്ത് വച്ച വീണ്ടുമുണ്ടായ വാക്കേറ്റം  കയേറ്റത്തില്‍ കലാശിച്ചു. ഇതിനിടെ സുകുവിന്റെ ഭാര്യ ഉഷയെ സംഘാംഗങ്ങള്‍ തള്ളിയിട്ടു.ഇതോടെ ഇവിടെ നിന്ന് സംഘം പോയി. ഇപ്പോള്‍ ഭരിക്കുന്നത് ആരാണെന്നറിയാമോ, അഞ്ചു വര്‍ഷത്തേക്ക് ഞങ്ങളെ ആരും ഒന്നും ചെയ്യില്ലെന്നുമൊക്കെ പറഞ്ഞതായും വീട്ടുകാര്‍ പറയുന്നു.
10.30യോടെ മടങ്ങിയെത്തിയ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. വീട്ടുമുറ്റത്തുണ്ടായിരുന്ന സുജിന്റെ സ്വിഫ്റ്റ് കാറിന്റെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ക്കുകയും കാറിന്റെ വശങ്ങളും അടിച്ചു ചളുക്കി. വീട്ടുമുറ്റത്തുണ്ടായിരുന്ന ബുള്ളറ്റും വിവാഹ വിരുന്നിനെത്തിയ ബന്ധുക്കളുടെ നാലു സ്‌കൂട്ടറുകളും തകര്‍ത്തു. അക്രമമുണ്ടായപ്പോള്‍ വീട്ടിലുണ്ടായിരുന്നവര്‍ മുന്‍വാതില്‍ അടച്ചത് മൂലം ആളുകള്‍ക്ക് നേരെ ആക്രമണമുണ്ടായില്ല. വീട്ടുകാര്‍ അറിയച്ചതിനേ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലിസ് സംഘാംഗങ്ങളെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല.
അതേസമയം ഇതേ സ്ഥലത്ത് തന്നെ മറ്റൊരു വീട്ടില്‍ കയറി വീട്ടുകാരെ കൈയേറ്റം ചെയ്തതായി ഇതേ നേതാവിനെതിരേ പരാതിയുണ്ടായിരുന്നു. അന്നത്തെ കേസ് പൊലിസ് ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  an hour ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago