HOME
DETAILS
MAL
1,45,588 പേര്‍ക്കു കുത്തിവയ്പ് നല്കി; രണ്ടാള്‍ക്കുകൂടി രോഗലക്ഷണം
backup
July 23 2016 | 22:07 PM
മലപ്പുറം: ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ ഇതുവരെ 1,45,588 പേര് കുത്തിവയ്പെടുത്തു. ഇന്നലെ മാത്രം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 8,525 പേരാണ് കുത്തിവയ്പെടുത്തത്.
അതേസമയം, ഇന്നലെ ജില്ലയില്‍ രണ്ടുപേര്‍ക്കു കൂടി ഡിഫ്തീരിയ രോഗലക്ഷണങ്ങള്‍ കണ്ടെത്തി. രോഗലക്ഷണം കണ്ടെത്തിയ വാഴയൂര്‍ സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളജിലും തേവര് കടപ്പുറം സ്വദേശി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. ഇതോടെ ഡിഫ്തീരിയ രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയവരുടെ എണ്ണം 66 ആയി. 18 പേര്‍ക്കാണ് ഇതുവരെ ഡിഫ്തീരിയ സ്ഥിരീകരിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."