14 മുതല്‍ ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും
കൊച്ചി: അപൂര്‍വചന്ദ്ര കമ്മിറ്റി റിപോര്‍ട്ട് നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് 14 മുതല്‍ എല്ലാ ഞായറാഴ്ചകളിലും കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് തീരുമാനിച്ചു.
ഇന്നലെ കളമശേരിയില്‍ ചേര്‍ന്ന് സംസ്ഥാന കണ്‍വന്‍ഷനിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഇതിനു മുന്നോടിയായി ഈ മാസം 10 ന് ഇന്ധന ബഹിഷ്കരണ സമരം നടത്താനും സമ്മേളനം തീരുമാനിച്ചു.
അന്നേ ദിവസം എണ്ണകമ്പനികളില്‍ നിന്നും ഇന്ധനം വാങ്ങില്ല.സംഘടനയുടെ പുതിയ പ്രസിഡന്റായി ശിവാനന്ദനെയും സെക്രട്ടറിയായി രാധാകൃഷ്ണനെയും ഖജാന്‍ജിയായി രാംകുമാറിനെയും സമ്മേളനം തെരഞ്ഞെടുത്തു.രവിശങ്കര്‍, വെങ്കിടേശ്വരന്, മൂസ(വൈസ് പ്രസിഡന്റുമാര്‍),അബ്ദുള്‍ റഹ്മാന്,ഷംസുദ്ദീന്(ജോയിന്റ് സെക്രട്ടറിമാര്‍),തോമസ് വൈദ്യന്(സി.ഐ.പി.ഡി എക്സിക്യൂട്ടീവ് അംഗം) എന്നിവരാണ് മറ്റു ഭാരവാഹികള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."