മുദരിസുമാര്‍ക്ക് ശമ്പളം നല്‍കുന്നതില്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ ജാഗ്രത പാലിക്കണം: ജിഫ്‌രി തങ്ങള്‍
മലപ്പുറം: ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ ഓണ്‍ലൈന്‍ ക്ലാസുകളാണ് ഓരോ മുദരിസുമാരും നടത്തുന്നതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. സാഹചര്യം പ്രതികൂലമായതിനാല്‍ ചിലര്‍ സ്ഥാപനങ്ങളില്‍ ഹാജരില്ലെങ്കിലും അധ്യാപന പ്രക്രിയ നിര്‍വഹിക്കുന്നുണ്ടെന്നും ശമ്പളം നല്‍കുന്നതില്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ ജാഗ്രത പാലിക്കണമെന്നും തങ്ങള്‍ പറഞ്ഞു. വെളിമുക്ക് ക്രസന്റ് ബോര്‍ഡിങ് മദ്‌റസയില്‍ ചേര്‍ന്ന ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു തങ്ങള്‍.
കൊവിഡ് പ്രതിസന്ധി മൂലം പ്രയാസമനുഭവിക്കുന്ന മുദരിസുമാര്‍ക്ക് സഹായം നല്‍കാന്‍ യോഗം പദ്ധതി ആവിഷ്‌കരിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ കൈമാറാനും മുദരിസുമാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉപകാരപ്രദമാകുന്ന സന്ദേശങ്ങള്‍ നല്‍കുന്നതിനും യൂട്യൂബ് ചാനല്‍ തുടങ്ങും.
ഒക്ടോബര്‍ രണ്ടാം വാരത്തില്‍ മുദരിസുമാര്‍ക്കുള്ള എം.ഡി.എസ്.ആറിന്റെ വിതരണം ആരംഭിക്കാനും ദര്‍സ് വാര്‍ഷിക പരീക്ഷ സാഹചര്യമനുസരിച്ച് നടത്താനും തീരുമാനിച്ചു.
വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നംപുറം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെക്രട്ടറി വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി ചര്‍ച്ച ഉദ്ഘാടനം ചെയ്തു. കെ.വി അസ്ഗറലി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, അലവി ഫൈസി കൊളപ്പറമ്പ്, കെ.സി മുഹമ്മദ് ബാഖവി, കെ.സി മുഹമ്മദ് ഫൈസി കൊടുവള്ളി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, മുഹമ്മദ് കുട്ടി ഫൈസി പാലക്കാട്, അബ്ദുല്‍ ബാരി ബാഖവി കോഴിക്കോട്, അബ്ദുല്‍ ലത്വീഫ് ഹൈതമി തൃശൂര്‍, ആര്‍.വി കുട്ടി ഹസന്‍ ദാരിമി, ബാപ്പു മുസ്‌ലിയാര്‍ പാതിരിമണ്ണ, അബ്ദുല്‍ ഗഫൂര്‍ അന്‍വരി കോടങ്ങാട്, യൂസുഫ് ബാഖവി, എം.ടി അബൂബക്കര്‍ ദാരിമി, കെ.സി ദാരിമി അരിപ്ര, ശക്കീര്‍ ഹുസൈന്‍ ദാരിമി, കെ.സി.എം അലി ഫൈസി ചെമ്മാണിയൂര്‍, ഇബ്‌റാഹീം ബാഖവി എടപ്പാള്‍, അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്ടക്കുളം, കുഞ്ഞാന്‍ ദാരിമി കോടങ്ങാട്, അബ്ദുല്‍ കരീം ദാരിമി ഓമാനൂര്‍, സ്വാലിഹ് ശിഹാബ് തങ്ങള്‍, അലി ഫൈസി പാവണ്ണ, മുസ്തഫ അശ്‌റഫി കക്കുപ്പടി പങ്കെടുത്തു. ജനറല്‍ സെക്രട്ടറി എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."