ഭാഗവത പ്രതിഭാ പുരസ്‌കാരം ഡോ. ലക്ഷ്മി ശങ്കറിന് സമ്മാനിച്ചു
അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ നടന്നുവന്ന മുപ്പത്തിനാലാമത് അഖില ഭാരത ശ്രീമദ് ഭാഗവത സത്രത്തിന്റെ സമാപന സഭ ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം ഉദ്ഘാടനം ചെയ്തു. സത്രസമിതി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ഭാഗവത പ്രതിഭാ പുരസ്‌കാരം ഡോ. ലക്ഷ്മി ശങ്കറിന് ഗവര്‍ണര്‍ സമ്മാനിച്ചു. അമര പ്രഭ പുരസ്‌കാരം ബാംഗ്ലൂര്‍ ഭക്തി രഞ്ചിനി നാരായണീയ സമിതിക്കും നവയുഗ ആചാര്യ പുരസ്‌കാരം ആലപ്പുഴ ഉടുപ്പി ശ്രീകൃഷ്ണ നാരായണീയ സമിതിക്കും ഗവര്‍ണര്‍ സമ്മാനിച്ചു.
മന്ത്രി ജി. സുധാകരന്‍ അധ്യക്ഷനായി. മള്ളിയൂര്‍ പുരസ്‌കാര ജേതാവായി ഡോ. പ്രേമ പാണ്ഡുരംഗയെ കെ.സി വേണുഗോപാല്‍ എം.പി പ്രഖ്യാപിച്ചു. ഡോ.ശശി തരൂര്‍ എം.പി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍, സത്ര പ്രവര്‍ത്തന സമിതി ചെയര്‍മാന്‍ ബാബു പണിക്കര്‍, ജനറല്‍ കണ്‍വീനര്‍ ഹരികുമാര്‍ താമത്ത്, എന്നിവര്‍ സംസാരിച്ചു.
അഖില ഭാരത ശ്രീമദ് ഭാഗവതസത്രസമിതി സെക്രട്ടറി ടി ജി.പത്മനാഭന്‍ നായര്‍, സത്രസന്ദേശം നടത്തി.
മുപ്പത്തി അഞ്ചാമത് മഹാസത്രം അടുത്തവര്‍ഷം ഡിസംബര്‍ 21 മുതല്‍ 31 വരെ എറണാകുളം മരട്ടില്‍ കൊട്ടാരം ഭഗവതി ക്ഷേത്ര സന്നിധിയില്‍ നടക്കുമെന്ന് സത്ര വിളംബരം നടത്തികൊണ്ട് സത്രസമിതി പ്രസിഡന്റ് എം കെ. കുട്ടപ്പമേനോന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."