നാള മുതല്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല: സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കുമെന്ന് ഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പാര്‍ക്കിലും ബീച്ചിലും അടക്കം കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കും. പൊതുസ്ഥലങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടാന്‍ പാടില്ലെന്നും ഡിജിപി ലോക്‌നാഥ് പറഞ്ഞു.
കടകളില്‍ സാമൂഹിക അകലം പാലിച്ച് വരി നില്‍ക്കണം. കടകളിലേക്ക് പോകുന്നവരും സാമൂഹിക അകലം പാലിക്കണം.
വലിയ കടകളില്‍ സാമൂഹിക അകലം പാലിച്ച് അഞ്ച് പേര്‍ക്ക് പോവാം. ജനങ്ങള്‍ സ്ഥിതി മനസിലാക്കി സഹകരിക്കണമെന്ന്
സംസ്ഥാന പൊലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.
അതേ സമയം സംസ്ഥാനത്ത് ഏതെല്ലാം ഇടത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് അതാത് ജില്ലാ കലക്ടര്‍മാര്‍ക്ക് പ്രഖ്യാപിക്കാം. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ആരാധനാലയങ്ങള്‍ പോലുള്ള സ്ഥലങ്ങളിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കലക്ടര്‍മാര്‍ വ്യക്തത വരുത്തുമെന്നും ഡിജിപി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."