ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു
കുട്ടനാട്: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പൊട്ടിപ്പൊളിഞ്ഞ ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു. റോഡിലെ കുഴിയില്‍ ബസ് വീണതിനെത്തുടര്‍ന്ന് കെ.എസ്.ആര്.ടി.സി കണ്ടക്ടറുടെ തലയ്ക്ക് പരുക്കേറ്റു. ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടര്‍ കൊട്ടാരക്കര കുമാര്‍ ഭവനില്‍ പി. ശ്രീകുമാര്‍ (39)നാണ് തലയ്ക്ക് പരുക്കേറ്റത്. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ നെടുമുടി നസ്ര്ത്ത് ജങ്ഷന് സമീപത്തെ വെള്ളക്കെട്ടിലാണ് അപകടം.
ചങ്ങനാശേരിയില്‍ നിന്നും ആലപ്പുഴയക്ക് പോവുകയായിരുന്ന എ.ടി.എ 268-ാം നമ്പര്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് അപകത്തില്‍പ്പെട്ടത്. ഓട്ടത്തിനിടയില്‍ വെള്ളക്കെട്ടുള്ള റോഡിലെ കുഴിയില്‍ ബസ് വീഴുകയായിരുന്നു. ബസിന്റെ പിറകില്‍ കണ്ടക്ടര്‍ സീറ്റിലിരിക്കുകയായിരുന്നു ശ്രീകുമാര്‍. കുഴിയില്‍ വീണതിനെത്തുടര്‍ന്ന് ബസിന്റെ പിന്‍ഭാഗം ഉലയുകയും ജനാലയുടെ ഷട്ടര്‍ ക്ലിപ്പില്‍ ഇദേഹത്തിന്റെ തലയിടിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇതേ ബസില്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ശ്രീകുമാറിന്റെ തലയിലെ മുറിവില്‍ മൂന്ന് തുന്നലുകളും വേണ്ടി വന്നു. അപകടത്തില്‍ രണ്ട് യാത്രക്കാര്‍ക്കും നിസാര പരിക്കേറ്റു. ബസ് അമിതവേഗത്തിലായിരുന്നില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. ബസ് അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് യാത്രക്കാരെ മറ്റ് ബസുകളില്‍ കയറ്റി വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."