പതിനാലുകാരന്റെ ആത്മഹത്യ: പൊലിസ് പ്രതികള്‍ക്കൊപ്പമെന്ന് മനുഷ്യാവകാശ കമ്മിഷന്
ആലപ്പുഴ:പതിനാലുകാരന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലിസിനെതിരെ മനുഷ്യാവകാശ കമ്മിഷന്.
കേസ് ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കാന്‍ കമ്മിഷന് ജില്ലാ പൊലിസ് മേധാവിക്ക് നിര്‍ദേശം നല്കി.
കൂട്ടുകാരന്റെ അമ്മയുടെ അവിഹിത ബന്ധം നേരില്‍ കണ്ടതിനെ തുടര്‍ന്നുണ്ടായ ഭീഷണി മൂലമാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് കേസ്.
സംഭവത്തില്‍ പൊലീസ് പ്രതികളെ സഹായിക്കാന്‍ ശ്രമിക്കുന്നുവെന്ന് കമ്മിഷനംഗം പി. മോഹനദാസ് കുറ്റപ്പെടുത്തി. മാവേലിക്കര പെരുങ്ങാല സ്വദേശി രമേശന്റെ പരാതിയിലാണ് കമ്മിഷന് ഈ പരാമര്‍ശം നടത്തിയത്.
കായംകുളം പൊലിസ് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ മനുഷ്യാവകാശ കമ്മിഷന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും തയ്യാറായിട്ടില്ല. ഇത് അച്ചടക്ക ലംഘനവും ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ വീഴ്ചയുമാണെന്ന് കമ്മിഷന് കുറ്റപ്പെടുത്തി.
കേസ് അന്വേഷിച്ച സബ് ഇന്‍സ്പെക്ടറോട് വിശദീകരണം ചോദിക്കാനും നടപടിയെടുക്കാനും കമ്മിഷന് ഉത്തരവിട്ടിട്ടുണ്ട്. രണ്ടു മാസത്തിനകം എന്ത് നടപടി സ്വീകരിച്ചുവെന്ന കാര്യം ജില്ലാ പൊലിസ് മേധാവി കമ്മിഷനെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."