HOME
DETAILS
MAL
ഫാക്ടറിയിലെ അപകടമരണം: ഉടമയ്ക്ക് ശിക്ഷ വിധിച്ചു
backup
September 07 2018 | 07:09 AM
കണ്ണൂര്‍: കാവിലുമ്പാറ പുന്നത്തോട്ടത്തുള്ള പാലൊളി സ്റ്റോണ്‍ ക്രഷര്‍ ഫാക്ടറിയില്‍ 2017 മാര്‍ച്ച് ആറിന് ഉണ്ടായ അപകടത്തില്‍ തൊഴിലാളിയായ എം.കെ സത്യന്‍ മരിച്ച സംഭവത്തില്‍ ഫാക്ടറി ഉടമയ്ക്ക് ശിക്ഷ. തലശ്ശേരി ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഗ്രേഡ്-2 ഇന്‍സ്‌പെക്ടര്‍ ടി.ടി വിനോദ് കുമാര്‍ കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് വിധി. ഫാക്ടറിയുടെ മാനേജിങ് പാര്‍ട്‌നര്‍ വി.പി ഷബീറിനെയാണ് 75,000 രൂപ പിഴ അടയ്ക്കാനും കോടതി പിരിയുന്നതു വരെ തടവിനും ശിക്ഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."