അധ്യയന വര്‍ഷം: ലഹരി വസ്തുക്കള്‍ പിടികൂടാനൊരുങ്ങി ആരോഗ്യ വിഭാഗം
തലശ്ശേരി: പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ ലഹരി വസ്തുക്കല്‍ പിടികൂടാന്‍ നഗരസഭാ ആരോഗ്യ വിഭാഗം റെയ്ഡിനിറങ്ങി. തലശ്ശേരി നഗരത്തിലെ സ്‌കൂള്‍ പരിസരത്തെ 50ഓളം കടകളില്‍ നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തി. വരും ദിവസങ്ങളില്‍ കേസടുത്ത് എക്‌സൈസ് വിഭാഗത്തിന് കൈമാറാന്‍ നടപടി ആരംഭിച്ചു.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വ്യാപകമായി ലഹരി വസ്തുക്കള്‍ക്ക് അടിമപ്പെടുന്നതായുള്ള പൊലിസിന്റെ റിപ്പോര്‍ട്ടിനെതുടര്‍ന്നാണ് ആരോഗ്യ വിഭാഗം ശക്തമായി രംഗത്തിറങ്ങിയത്.
ഇതിന്റെ ഭാഗമായി തലശ്ശേരി നഗരസഭാ പരിധിയിലെ 15 ഓളം ഹൈസ്‌കൂള്‍ പരിസരത്തെയും യു.പി സ്‌കൂള്‍ പരിസരത്തെയും കടകളില്‍ വ്യാപകമായ പരിശോധന നടത്തി ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. ലഹരി വസ്തുക്കള്‍ പിടികൂടിയാല്‍ പിഴയീടാക്കി പിടിച്ചെടുത്ത വസ്തുക്കള്‍ നശിപ്പിക്കാനേ നിയമം അനുശാസിക്കുന്നുള്ളൂ.
അതിനാല്‍ തന്നെ ഒരിക്കല്‍ ലഹരി വസ്തു പിടികൂടുന്ന കടയുടമ പിഴയൊടുക്കിയ ശേഷം വീണ്ടും രംഗത്തുവരികയാണ്. ഇക്കാര്യം മനസിലാക്കിയ ആരോഗ്യ വിഭാഗം നാര്‍ക്കോട്ടിക് വകുപ്പ് പ്രകാരം കേസെടുത്ത് എക്‌സൈസ് വകുപ്പിന് കൈമാറാനുള്ള നടപടി ആരംഭിച്ചു. എക്‌സൈസ് വകുപ്പ് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്താല്‍ ലഹരി വസ്തുക്കള്‍ പിടിച്ചെടുക്കുന്ന കടയുടമകള്‍ക്ക് തടവ് ശിക്ഷ ഉള്‍പ്പെടെ ലഭിക്കുകയും ചെയ്യും.
കണ്ണൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ നൂറുകണക്കിന് സ്‌കൂള്‍ കുട്ടികള്‍ വിവിധ തരത്തിലുള്ള ലഹരി വസ്തുക്കള്‍ക്ക് അടിമയായിട്ടുണ്ടെന്ന് ജനമൈത്രി പൊലിസ് ഉള്‍പ്പെടെ നിരവധി സന്നദ്ധ സംഘടനകളും നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു. ഇതേതുടര്‍ന്ന് കുട്ടികളുടെ വീട്ടുകാരെ ബോധ്യപ്പെടുത്തിയതിന്റെ ഫലമായി വിവിധ കൗണ്‍സിലിംഗ് സെന്ററുകളില്‍ ഇത്തരം കുട്ടികളെ പരിശോധനക്ക് വിധേയമാക്കിയിരുന്നു.
പല കുട്ടികളും വീട്ടില്‍ അക്രമ വാസന കാട്ടുകയും മുതിര്‍ന്നവരെ കൈയ്യേറ്റം ചെയ്യുകയും ഉണ്ടായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബ്രൗണ്‍ഷുഗര്‍ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ പോലും നഗരത്തിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലിസ് ജാഗ്രത പാലിച്ച് വരികയാണ്.
കഞ്ചാവ് നാലോ അഞ്ചോ തവണ ഉപയോഗിച്ചാലാണ് അടിമപ്പെടുന്നതെങ്കില്‍ ബ്രൗണ്‍ഷുഗര്‍ ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നീട് അതിന് അടിമയാകുന്ന അവസ്ഥയാണുള്ളതെന്നാണ് പ്രശസ്ത കൗണ്‍സിലര്‍മാര്‍ പറയുന്നത്.
അതിനാല്‍ തന്നെ ബ്രൗണ്‍ഷുഗര്‍ വ്യാപകമായി ഹൈസ്‌കൂള്‍ പരിസരത്ത് വില്‍പ്പന നടത്തുന്ന സംഘം സജീവമായിട്ടുണ്ടെന്ന വിരം ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ അധ്യയന വര്‍ഷം കതിരൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും പൊലിസ് വ്യാപകമായി പരിശോധന നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."