മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഒരാള്‍ അറസ്റ്റില്‍
മാനന്തവാടി: മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. എടവക വീട്ടിച്ചാല്‍ നാലുസെന്റ് കോളനിയിലെ ഓണന്‍ (26)നാണ് അറസ്റ്റിലായത്.
എടവക പഞ്ചായത്തിലെ കമ്മോത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ താമസിക്കുന്ന തവിഞ്ഞാല്‍ കൊളതാടബമുക്കത്ത് പണിപുര കോളനി സ്വദേശിയായ ബാലനെ (55)യാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കാണപ്പെട്ടത്.
ബാലന്റെ മരണത്തില്‍ സംശയമുണ്ടെന്നും അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തായ ഓണന്‍ അറസ്റ്റിലായത്. ഇരുവരും കല്ലോടിയില്‍ നിന്നും ജോലി കഴിഞ്ഞ് കിട്ടിയ പണം കൊണ്ട് സുഹൃത്തിനെയും കൂട്ടി സ്വാകാര്യ വ്യക്തിയുടെ തോട്ടത്തിലെത്തി മദ്യപിച്ചിരുന്നു. അതിനിടെ ബാലനും ഓണനുമായി വാക്കുതര്‍ക്കവും അടിപിടിയുമായി. ഇതോടെ കൂടെയുണ്ടായിരുന്ന മൂന്നാമത്തെയാല്‍ സ്ഥലം വിട്ടു. ഇതിനിടെ ബാലനെ തള്ളിയിടുകയും മരകമ്പു കൊണ്ട് അടിക്കുകയുമായിരുന്നു.
നിലത്തുവീണ ബാലനെ ഉപേക്ഷിച്ച് ഓണന്‍ കടന്നുകളയും ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ബാലന്റെ മരണം.
അതിനിടെ ഇരുവര്‍ക്കും നാടന്‍ ചാരായം നല്‍കിയതിന്റെ പേരില്‍ കല്ലോടി മക്കോളി കവലയില്‍ തോമസിന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്.
തോമസിന്റെ വീട്ടില്‍ നിന്നും 5 ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും പൊലിസ് പിടികൂടി.
തോമസ് ഒളിവിലാണ്. മാനന്തവാടി ഡി.വൈ.എസ്.പി കെ.എം. ദേവസ്യ, പൊലിസ് ഇന്‍സ്‌പെക്ടര്‍ പി.കെ മണി എസ്.ഐമാരായ ഭാസ്‌ക്കരന്‍, ജെയിംസ്, സി.പി.ഒ.മാരായ ആശാദ് ബാബു, സുഷാദ്, എന്നിവരടിങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."