മഹാരാഷ്ട്ര: ജലക്ഷാമം; 26 ഡാമുകള്‍ വറ്റിവരണ്ടു
മുംബൈ: കടുത്ത ജലക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനത്ത് 26 ഡാമുകള്‍ വറ്റിവരണ്ടു. ജല സംരക്ഷണ വിഭാഗം ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഔറംഗാബാദ് ഡിവിഷനില്‍ 0.43 ശതമാനം ജലമാണ് നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് 23.44 ശതമാനം ജലമുണ്ടായിരുന്നു. പൈതാന്‍, മന്‍ജാര, മജല്ഗോന്, യെല്ദേരി, സിദ്ദേശ്വര്‍, ലോവര്‍ ടെര്‍ന, സിനാ കോല്ഗിയോന്, ലോവര്‍ ദുധ്ന തുടങ്ങിയ പ്രദേശങ്ങളിലെ ഡാമുകളിലും ജലക്ഷാമം രൂക്ഷമാണെന്ന് സംസ്ഥാന ജലസംരക്ഷണ വിഭാഗം അറിയിച്ചു. അതിനിടെ ജലക്ഷാമമുള്ള പ്രദേശങ്ങളിലെ സംസ്ഥാന സര്‍ക്കാരിന്റെ വൈക്കോല്‍, ജല വിതരണങ്ങള്‍ ഉചിതമായ രീതിയിലല്ലെന്ന് സാമൂഹിക പ്രവര്ത്തന് സഞ്ജയ് ലാക് പാട്ടീല്‍ ആരോപിച്ചു. രാഷ്ട്രീയ നേതാക്കന്മാര്ക്ക് മാത്രമേ വൈക്കോലുകള്‍, ജലം തുടങ്ങിയവ ലഭിക്കുന്നുള്ളൂവെന്നും ക്ഷാമ പ്രദേശങ്ങളില്‍ മുഴുവനായും ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."