പയ്യന്നൂരിനെ നാറ്റിച്ച് തായത്തുവയല്‍-പെരുമ്പ തോട്
പയ്യന്നൂര്‍: മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ച തായത്തുവയല്‍-പെരുമ്പ തോട് പയ്യന്നൂരില്‍ മാലിന്യ നിക്ഷേപം കാരണം ദുര്‍ഗന്ധം വമിക്കുന്ന തോടായി മാറിയിരിക്കുകയാണ്. പയ്യന്നൂര്‍ നഗരസഭാ കാര്യാലയത്തിന് തൊട്ടുതാഴെ ഭാഗത്തുള്ള തോടാണ് നഗരത്തിലെയും പരിസരങ്ങളിലെയും മാലിന്യം നിറഞ്ഞ് ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.
വര്‍ഷങ്ങളായി ഈ തോട് ഇത്തരം പ്രതിസന്ധിയിലാണ്. തോട് നവീകരിച്ച് വേനലിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ പലതവണ ശ്രമം നടത്തിയിട്ടും ഒരു ഫലവുമുണ്ടായിട്ടില്ല. നഗരസഭക്ക് താഴെ മുതല്‍ 200മീറ്ററോളം ദൂരത്തില്‍ നേരത്തെ തോടിന്റെ അരിക് കെട്ടി ഒഴുക്ക് സുഗമമാക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്തവര്‍ഷവും സ്ഥിതിയില്‍ ഒരു മാറ്റവുമുണ്ടായില്ല. വേനല്‍ കടുക്കുന്നതോടെയാണ് ഇവിടെ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. വെള്ളം വറ്റി ഒഴുക്ക് നിലക്കുന്നതോടെ തോട്ടിലെ മാലിന്യം കെട്ടിനിന്ന് രൂക്ഷമായ ദുര്‍ഗന്ധം പ്രദേശത്താകെ നിറയും. ഈ സമയത്ത് ഇതിന് സമീപത്തുകൂടി പോകുക പ്രയാസകരമാകും. ഇതുകാരണം തോടിന് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ഹോട്ടല്‍ ദിവസങ്ങളോളം പൂട്ടിയിടേണ്ടിവന്നിട്ടുണ്ട്.
നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍, വീടുകളില്‍ നിന്നുള്ള മലിനജലം എന്നിവ വ്യാപകമായി തോട്ടിലേക്ക് ഒഴുക്കി വിടുന്നതാണ് പ്രശ്‌നമം രൂക്ഷമാകാന്‍ കാരണം.
തോട്ടിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ഒരുക്കത്തിലാണ് നഗരസഭാധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."