വി.എസ് പ്രളയബാധിതരെ സന്ദര്‍ശിച്ചു
പാലക്കാട്: പ്രളയബാധിത പ്രദേശങ്ങളില്‍ നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായി മലമ്പുഴ എം.എല്‍.എയും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്.അച്യുതാനന്ദന്‍ മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം പഞ്ചായത്തുകളിലും മുണ്ടൂര്‍ കാഞ്ഞിക്കുളത്തും ദുരിതബാധിതരെ സന്ദര്‍ശിച്ചു. മലമ്പുഴ കവിത ഓഡിറ്റോറിയത്തില്‍ മായപ്പാറകോളനി, അകമലവാരം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള ആളുകള്‍ എം.എല്‍.എയക്ക്് അപേക്ഷകള്‍ നല്‍കാനെത്തി. മലമ്പുഴ പഞ്ചായത്തിലാകെ 20 ലേറെ വീടുകളും 15 ഹെക്ടറിലധികം കൃഷിയും നശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രന്‍, പി.എ ഗോകുല്‍ദാസ് എന്നിവര്‍ സംസാരിച്ചു. മലമ്പുഴയില്‍ കെ.എസ്.ഇ.ബിക്ക് കെട്ടിടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി അധികൃതര്‍ വി.എസിന് കത്ത് നല്‍കി.
അകത്തേത്തറ കോരത്തൊടിയില്‍ 100 ലധികം ആളുകള്‍ നഷ്ടപരിഹാരത്തിനുള്ള അപേക്ഷ നല്‍കി. 15 ലധികം വീടുകള്‍ പൂര്‍ണമായും നശിച്ചു. ഈ പ്രദേശത്തുള്ള എഴുന്നൂറിലധികം ആളുകളെ മാറ്റിപാര്‍പ്പിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.സദാശിവന്‍, വൈസ് പ്രസിഡന്റ് സുനിത, ജോസ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. പുതുപരിയാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് വി.ആര്‍.എസ്.ഹാളില്‍ നടന്ന സന്ദര്‍ശനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി അധ്യക്ഷയായി. വീട് നഷ്ടപ്പെട്ടവരും കൃഷിനഷ്ടമായവരെയും എം.എല്‍.എ സന്ദര്‍ശിച്ചു. പുതുപരിയാരം സര്‍വീസ് സഹകരണബാങ്ക് ജീവനക്കാര്‍ 6,19,160 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."