നരിക്കുനി ഗവ. ആശുപത്രിയില്‍ പേഷ്യന്റ് ഷെല്‍ട്ടര്‍ ഉദ്ഘാടനം ചെയ്തു
നരിക്കുനി: നരിക്കുനിയിലെയും പരിസരപ്രദേശങ്ങളിലെയും യു.എ.ഇ പ്രവാസികളുടെ കൂട്ടായ്മയായ യു.എ.ഇ നരിക്കുനി എന്‍.ആര്.ഐ അസോസിയേഷന് അബുദാബി ചാപ്റ്റര്‍ മൂന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നരിക്കുനി ഗവ. ആശുപത്രിയില്‍ ഫാര്‍മസി പരിസരം ഇന്റര്‍ലോക്ക്, രോഗികള്‍ക്ക് ഇരിപ്പിടം, കുടിവെള്ള ഡിസ്പെന്സര്, ടി.വി സൗകര്യം എന്നിവ ഏര്‍പ്പെടുത്തി. പദ്ധതിയുടെ സമര്‍പ്പണം ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ശോഭന നിര്‍വഹിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വബിത അധ്യക്ഷയായി.
ചേളന്നൂര്‍ ബ്ലോക്ക് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സന് സുജാത ടി.കെ, ബ്ലോക്ക് മെമ്പര്‍ ടി.പി ശോഭന, നരിക്കുനി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സന് ആമിന ടീച്ചര്‍, ഗ്രാമപഞ്ചായത്ത് അംഗം വി. ഇല്യാസ്, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സി മുഹമ്മദ് മാസ്റ്റര്‍, അബുദാബി ചാപ്റ്റര്‍ ജന. സെക്രട്ടറി സലീം പുറായില്‍, നരിക്കുനി സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. സുരേഷന്‍ കെ.കെ, എ. സന്തോഷ്കുമാര്‍, കെ. നാരായണന് നായര്‍, അബ്ദുല്‍ ലത്തീഫ് പാലങ്ങാട്, ബാവാറസാഖ് ഖത്തര്‍, ഷറീജ് മണ്ണങ്ങര ദുബൈ, പി. ഇബ്രാഹിം അബുദാബി, അമീന് ഹസന് ഫുജൈറ, ഷഫീഖ് ഭരണിപ്പാറ, മജീദ് കാവുംപൊയില്‍, നൗഷാദ് നെല്ല്യേരിത്താഴം, കബീര്‍ വി.സി മടവൂര്‍, അബ്ദുല്‍ ലത്തീഫ് കെ.സി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."