HOME
DETAILS
MAL
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം
backup
May 18 2019 | 20:05 PM
അഗളി: അട്ടപ്പാടിയില്‍ ആദിവാസി യുവതി മാസം തികയാതെ പ്രസവിച്ച കുഞ്ഞ് മരിച്ചു. അഗളി സാമ്പാര്‍ക്കോട് ഊരിലെ വിജയ് - പ്രസന്ന ദമ്പതികളുടെ 76 ദിവസം പ്രായമായ ആണ്‍കുട്ടിയാണ് മരിച്ചത്. അമ്മ ആറുമാസം ഗര്‍ഭിണിയാകുമ്പോഴാണ് കുഞ്ഞ് ജനിക്കുന്നത്. ജനന സമയത്ത് 600 ഗ്രാം തൂക്കം മാത്രമാണ് കുഞ്ഞിന് ഉണ്ടായിരുന്നത്.
കോട്ടത്തറ ട്രൈബല്‍ ഹോസ്പിറ്റലില്‍നിന്ന് പെരിന്തല്‍മണ്ണ ഇ.എം.എസ് ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്തതായിരുന്നു. പ്രസവിച്ചത്് മുതല്‍ ഹോസ്പിറ്റലില്‍ തന്നെയായിരുന്നു കുഞ്ഞ്. ഇന്നലെ പുലര്‍ച്ചയോടെയാണ് മരണമടഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."