മെഡിക്കല്‍ കോളജ് പരിസരത്തെ ജല ചോര്‍ച്ചയ്ക്ക് പരിഹാരമായില്ല
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് മാസങ്ങളായി പൈപ്പ് പൊട്ടി ശുദ്ധജലം പരന്നൊഴുകുന്നതിന് പരിഹാരമായില്ല. ഇതുസംബന്ധമായി ഏപ്രില്‍ 15ന് ചെലവൂര്‍ മേഖല യൂത്ത്‌ലീഗ് ഭാരവാഹികള്‍ വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടിവ് എന്‍ജീനിയറെ ഉപരോധിക്കുകയും നിവേദനം നല്‍കുകയും ചെയ്തിരുന്നു. മെയ് അഞ്ചിനകം പൈപ്പുകള്‍ അറ്റകുറ്റ പണി നടത്തി ജലച്ചോര്‍ച്ച തടയുമെന്ന് വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യൂത്ത്‌ലീഗ് ഭാരവാഹികള്‍ക്ക് രേഖാമൂലം ഉറപ്പുനല്‍കിയിരുന്നു.
മെഡിക്കല്‍ കോളജ് ഭാഗത്ത് നാലുവര്‍ഷം മുന്‍പ് ഭൂമിക്കടിയിലിട്ട ജൈക്ക പദ്ധതി വിതരണക്കുഴലിലേക്ക് കണക്ഷന്‍ മാറ്റിനല്‍കാനുള്ള സമയമാണ് അധികൃതര്‍ പറഞ്ഞിരുന്നത്. 1968 ല്‍ സ്ഥാപിച്ച പ്രീമോ പൈപ്പില്‍ വിവിധ സ്ഥലങ്ങളിലുണ്ടായ ചോര്‍ച്ച കണ്ടുപിടിക്കാന്‍ പ്രയാസമാണെന്നും ആയതിനാലാണ് നാലുവര്‍ഷം മുന്‍പ് സ്ഥാപിച്ച കാസ്റ്റ് അയേണ്‍ നിര്‍മിത പൈപ്പിലേക്ക് കണക്ഷന്‍ നല്‍കുന്നതെന്നുമായിരുന്നു അധികൃതരുടെ ഭാഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."