മഞ്ചേരി എഫ്.എമ്മില്‍ അവതാരകരാകാം
ആകാശവാണി മഞ്ചേരി എഫ്.എം നിലയത്തില്‍ കാഷ്വല്‍ അവതാരകരാകാന്‍ ഇപ്പോള്‍ അവസരം. ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. പ്രായം 20നും 50നും മധ്യേ.അപേക്ഷാഫീസ് 300 രൂപ.
'Prasar Bharati, All India Radio, Calicut 'എന്ന പേരില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റായി ഫീസ് അടയ്ക്കണം. യോഗ്യതയും വയസും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും ഡി.ഡിയും സഹിതം വെള്ളപേപ്പറിലാണ് അപേക്ഷിക്കേണ്ടത്.
ഒക്ടോബര്‍ രണ്ടിനു രാവിലെ 10നു മഞ്ചേരി എന്‍.എസ്.എസ് കോളജില്‍ നടത്തുന്ന പൊതുവിജ്ഞാനം, കല, സാഹിത്യം, സംസ്‌കാരം, സിനിമ, നാടകം, ഭാഷ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഇതില്‍ വിജയിക്കുന്നവര്‍ക്കായി ഉച്ചയ്ക്കു രണ്ടിനു ശബ്ദപരിശോധനയും അതില്‍ വിജയിക്കുന്നവര്‍ക്കു വൈകിട്ട് നാലിന് അഭിമുഖവും നടത്തും.
നല്ല ഉച്ചാരണ ശുദ്ധിയും കലാസാഹിത്യ ആഭിമുഖ്യവും ഉയര്‍ന്ന പൊതുവിജ്ഞാനവും റേഡിയോ പ്രക്ഷേപണത്തില്‍ താല്‍പര്യവുമുള്ള മലപ്പുറം ജില്ലക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഇതൊരു സ്ഥിരം ജോലിയല്ല.
അപേക്ഷകള്‍ സാധാരണ തപാലിലോ, സ്പീഡ് പോസ്റ്റിലോ അയയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: സെപ്റ്റംബര്‍ 15. വിലാസം: സ്റ്റേഷന്‍ ഡയരക്ടര്‍, ആകാശവാണി, മഞ്ചേരി676122.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."