HOME
DETAILS

സഊദിയില്‍ പരിഷ്‌കരിച്ച ട്രാഫിക് നിയമാവലി പ്രാബല്യത്തില്‍

  
backup
September 07 2018 | 15:09 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%9f

ജിദ്ദ: സഊദിയില്‍ പരിഷ്‌കരിച്ച ട്രാഫിക് നിയമാവലി പ്രാബല്യത്തില്‍ വന്നു. ആറുമാസത്തിനകം പിഴയടച്ചില്ലെങ്കില്‍ കേസ് പ്രത്യേക കോടതിക്ക് കൈമാറും.

വാഹനങ്ങളില്‍ പരസ്യ പോസ്റ്ററുകള്‍ പതിക്കുന്നതിനുള്ള ശിക്ഷയും അടുത്ത ആഴ്ചമുതല്‍ പ്രാബല്യത്തിലാകും. കുട്ടികളെ വാഹനങ്ങളില്‍ ഒറ്റക്കിരുത്തുന്നവര്‍ക്കും അതിവേഗ പാത മുറിച്ച് കടക്കുന്നവര്‍ക്കും കടുത്ത പിഴ ശിക്ഷ ചുമത്തും.

ഗതാഗത നിയമലംഘനങ്ങള്‍ക്ക് കര്‍ശനമായ ശിക്ഷ ഉറപ്പ് വരുത്തുന്നതാണ് പരിഷ്‌കരിച്ച ട്രാഫിക് നിയമാവലി. ഇതനുസരിച്ച് പിഴചുമത്തിയതായ അറിയിപ്പ് ലഭിച്ചാലുടന്‍ പിഴയടക്കണം.

ആറ് മാസത്തിനകം പിഴയടച്ചില്ലെങ്കില്‍ കേസ് പ്രത്യേക കോടതിക്ക് കൈമാറും. പിഴയടക്കുന്നത് വരെ പിന്നെ സര്‍ക്കാര്‍ സേവനങ്ങള്‍ ഉണ്ടാകില്ല.
വാഹനം ഓഫ് ചെയ്യാതെ ഡ്രൈവര്‍ ഇറങ്ങി പോകുക, കാല്‍നടയാത്രക്കാര്‍ക്കുള്ള ഇടങ്ങളില്‍ പ്രയാസമുണ്ടാക്കുക, പ്രധാന റോഡുകളില്‍ 20 മീറ്ററില്‍ കൂടുതല്‍ പിറകോട്ട് ഓടിക്കുക, അപകട സ്ഥലത്ത് കൂട്ടം കൂടി നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ കുറ്റകരമാണ്.

പത്തു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ വാഹനങ്ങളില്‍ ഒറ്റക്കിരുത്തുന്നതിന് ശിക്ഷയുണ്ട്. ഗതാഗതം തടസ്സപ്പെടും വിധം വേഗത കുറച്ച് ഓടിക്കല്‍, അനാവശ്യമായി പെട്ടെന്ന് ബ്രേക്ക് ഉപയോഗിക്കല്‍ എന്നിവയെല്ലാം പിഴലഭിക്കുന്ന കുറ്റകൃത്യങ്ങളാണ്.

ആംബുലന്‍സുകള്‍ പോലുള്ള എമര്‍ജന്‍സി വാഹനങ്ങളെ പിന്തുടരുന്നതും കുറ്റകരമാണ്. അതിവേഗ പാതകള്‍ മുറിച്ച് കടക്കുന്ന കാല്‍നട യാത്രകാര്‍ക്ക് 1000 മുതല്‍ 2000 റിയാല്‍ വരെയാണ് പിഴ. വാഹനങ്ങളില്‍ പരസ്യ പോസ്റ്ററുകള്‍ പതിക്കാന്‍ പാടില്ല.

ഇത് നീക്കം ചെയ്ത് വാഹനങ്ങളുടെ പദവി ശരിയാക്കാന്‍ അനുവദിച്ച സമയം ദുല്‍ഹജ്ജ് 20 ന് അവസാനിച്ചിരുന്നു. ഇത്തരം സംഭവങ്ങളില്‍ സെപ്തംബര്‍ 11 മുതല്‍ ശിക്ഷ നടപ്പാക്കും. വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യും.

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  18 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  18 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  18 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  19 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  19 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  19 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  20 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  20 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  20 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  21 hours ago