മടക്കയാത്രക്ക് ഒരുങ്ങണം: എംബസികളുമായി ഉടന്‍ ബന്ധപ്പെടണം; ഇറാന്‍, ഇറാഖ് പൗരന്‍മാര്‍ക്ക് ബഹ്‌റൈന്റെ ജാഗ്രതാ നിര്‍ദേശംT
മനാമ: ഇറാന്‍, ഇറാഖ് രാജ്യങ്ങളിലുള്ള സ്വന്തം പൗരന്‍മാര്‍ മടക്കയാത്രക്ക് ഒരുങ്ങണമെന്നും ഈ ഭാഗങ്ങളിലൂടെ യാത്രചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ബഹ്‌റൈന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
ഈ മേഖലകളില്‍ നിലവിലുള്ള സുരക്ഷാപ്രശ്‌നങ്ങള്‍ മുഖവിലക്കെടുത്താണിത്. ഇറാന്‍, ഇറാഖ് രാജ്യങ്ങളിലുള്ള ബഹ്‌റൈന്‍ പൗരന്‍മാര്‍ എത്രയുംവേഗം ബഹ്‌റൈന്‍ വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെടുകയും മടക്കയാത്രക്ക് തയാറാകുകയും വേണമെന്നാണ് നിര്‍ദേശം. നിര്‍ദേശത്തോടൊപ്പം പൗരന്മാര്‍ക്ക് ബന്ധപ്പെടാനുള്ള വിവിധ എംബസികളുടെ ഫോണ്‍നമ്പറുകളും നല്‍കിയിട്ടുണ്ട്. ബഹ്‌റൈന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ നമ്പര്‍: 0097317227555. 009647814256980(ബാഗ്ദാദ്), നജാഫ്- 009647728672227.
പുതിയ സാഹചര്യത്തില്‍ ബഹ്‌റൈനു പുറമെ മറ്റു ചില രാഷ്ട്രങ്ങളും സമാനമായ മുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശവും അവരുടെ എംബസികള്‍ മുഖേനെ പൗരന്മാര്‍ക്ക് നല്‍കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."