HOME
DETAILS

വോട്ടെടുപ്പ് കഴിഞ്ഞു; ഫലം 23ന്

  
backup
May 19, 2019 | 8:55 PM

%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-%e0%b4%ab%e0%b4%b2

 


ന്യൂഡല്‍ഹി: 17ാം ലോക്‌സഭയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. ഏപ്രില്‍ 11ന് തുടങ്ങി 18, 23, 29, മേയ് 6, 12, 19 തിയതികളില്‍ ഏഴു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. എട്ടു സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളിലേക്കാണ് അവസാനഘട്ട വോട്ടെടുപ്പ് നടന്നത്. രാജ്യത്തെ 90 കോടി വോട്ടര്‍മാരാണ് വോട്ടവകാശം രേഖപ്പെടുത്തിയത്. 10,35,928 പോളിങ് ബൂത്തുകളും സജ്ജീകരിച്ചു.
സമൂഹമാധ്യമങ്ങള്‍ ഏറ്റവും വലിയ പങ്കു വഹിച്ച തെരഞ്ഞെടുപ്പാണ് പൂര്‍ത്തിയായത്. ഇനി മെയ് 23 വ്യാഴാഴ്ച ഫലമറിയുന്നതോടെ ഒരുമാസത്തിലധികം നീണ്ട ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവത്തിന് വിജയികളുടെ ആഘോഷങ്ങളോടെ തിരശീല വീഴും.
അരുണാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ്, സിക്കിം, ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടന്നു. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് ഏപ്രില്‍ 23ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്.


സമീപകാലത്തെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പെന്ന വിശേഷണത്തോടെയാണ് പ്രതിപക്ഷപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനെ സമീപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും തമ്മില്‍ വാക്‌പോരില്‍ ഉശിരോടെ ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. മോദിയും രാഹുലും നൂറിലധികം റാലികളില്‍ പങ്കെടുക്കുകയും ചെയ്തു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ദേശീയ രാഷ്ട്രീയത്തിലെ വളര്‍ച്ചയ്ക്കും ഈ തെരഞ്ഞെടുപ്പുകാലം സാക്ഷ്യംവഹിച്ചു. പ്രിയങ്കാഗാന്ധിയുടെ രാഷ്ടീയ പ്രവേശനവും ഈ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്നു. പ്രതിപക്ഷപാര്‍ട്ടികള്‍ സര്‍വശക്തിയും ആര്‍ജിച്ച് പ്രചാരണം നടത്തിയ തെരഞ്ഞെടുപ്പു കൂടിയായിരുന്നു ഇത്.


ബംഗാളിലും മറ്റും വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറിയതും സ്ഥാനാര്‍ഥികള്‍ കൊല്ലപ്പെട്ട സംഭവങ്ങളും ഈ തെരഞ്ഞെടുപ്പിനെ ആകാംക്ഷാഭരിതമാക്കി. ചരിത്രത്തില്‍ ആദ്യമായി ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണം തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരു ദിവസം വെട്ടിക്കുറച്ചതും കണ്ടു.


പക്ഷപാതപരമായ പെരുമാറ്റത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ ചരിത്രത്തിലേറ്റവും കൂടുതല്‍ ആരോപണങ്ങളുയര്‍ന്നതും ഈ തെരഞ്ഞെടുപ്പിലാണ്. തെരഞ്ഞെടുപ്പ് തിയതി നിശ്ചയിച്ചതു മുതല്‍ പെരുമാറ്റച്ചട്ടം വരെയുള്ള കാര്യങ്ങളില്‍ കമ്മിഷന്‍ പക്ഷപാതം കാട്ടിയെന്ന ആരോപണങ്ങളുണ്ടായി.
പെരുമാറ്റച്ചട്ട ലംഘനങ്ങളിലെ പരാതികളിലെ നടപടിയുമായി ബന്ധപ്പെട്ട് കമ്മിഷനുള്ളിലും പൊട്ടിത്തെറിയുണ്ടായതും വാര്‍ത്തകളില്‍ നിറഞ്ഞു. വോട്ടിങ് മെഷിനെതിരേ വ്യാപകമായ ആരോപണമുയര്‍ന്നതും ഈ തെരഞ്ഞെടുപ്പിലാണ്.
രാജ്യസുരക്ഷ, ബാലാകോട്ട് ആക്രമണം തുടങ്ങിയവയായിരുന്നു ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയുടെ പ്രധാന പ്രചാരണായുധങ്ങള്‍. പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ കാര്യമായി ഊന്നാതെയായിരുന്നു എന്‍.ഡി.എ പ്രചാരണം.
എന്നാല്‍ പ്രകടനപത്രികയിലെ മുഖ്യ വാഗ്ദാനമായ ന്യായ് പദ്ധതിയിലൂന്നി പ്രചാരണം നടത്തിയ കോണ്‍ഗ്രസ് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, റാഫേല്‍ അഴിമതി, നോട്ട്‌നിരോധനം, തൊഴില്‍ നഷ്ടം തുടങ്ങിയവയും വിഷയമാക്കി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആദ്യം പിന്തുണ ഉറപ്പിക്കൂ, എന്നിട്ടാവാം രാജ്ഭവൻ യാത്ര'; വിജയിയെ പരിഹസിച്ച് ഡി.എം.കെ

National
  •  2 months ago
No Image

കണ്ണൂരിൽ ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ട പൊലിസ് ജീപ്പ് മോഷ്ടിച്ചു; പെട്രോളടിച്ച് തട്ടുകടയിൽ ചായ കുടിച്ചിരിക്കെ കള്ളനെ പൊലിസ് പിടികൂടി

Kerala
  •  2 months ago
No Image

നെല്ല് നൽകി, പക്ഷേ പണമില്ല; സപ്ലൈകോ കുടിശ്ശിക 785 കോടി: കടക്കെണിയിൽ കർഷകർ, ഇനി പ്രതീക്ഷ പുതിയ സർക്കാരിൽ

Kerala
  •  2 months ago
No Image

ജോലിസ്ഥലത്ത് കുഴഞ്ഞുവീണു; ദുബൈയിൽ മലയാളി യുവാവ് അന്തരിച്ചു

uae
  •  2 months ago
No Image

'ട്രൂത്ത്' സോഷ്യലിലൂടെ ട്രംപിന്റെ വമ്പൻ പ്രഖ്യാപനം: എന്റെ അഭ്യർത്ഥന അവർ സ്വീകരിച്ചു; റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ

Kerala
  •  2 months ago
No Image

സിമൻ്റിന് 30 രൂപ കൂടി, കമ്പിക്ക് 10 രൂപ; പശ്ചിമേഷ്യൻ പോരിൽ തളർന്ന് കേരളത്തിലെ നിർമ്മാണ മേഖല

Kerala
  •  2 months ago
No Image

വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷം; കേറ്ററിങുകാരും വരന്റെ ബന്ധുക്കളും ഏറ്റുമുട്ടി, പത്തോളം പേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

ബംഗളൂരുവില്‍ നടുക്കുന്ന കൊലപാതകശ്രമം; റോഡിലിട്ട് ഭാര്യയുടെ കഴുത്തറുക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ തല്ലിച്ചതച്ച് നാട്ടുകാര്‍

National
  •  2 months ago
No Image

ബംഗാളിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രി; സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

National
  •  2 months ago
No Image

മമത ഔട്ട്, മോദി ഇൻ; അധികാര മാറ്റത്തിന് പിന്നാലെ ഡിജിറ്റൽ 'കൂറുമാറ്റം'; മമതയെ അൺഫോളോ ചെയ്ത് കൊൽക്കത്ത പൊലിസ് എക്സ് ഹാൻഡിൽ

Kerala
  •  2 months ago