വര്‍ഗീയതയ്ക്കെതിരേ ദേശീയ ബദല്‍ ഉയര്‍ന്നുവരും: പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പിക്കു ലഭിക്കുന്ന തെരഞ്ഞെടുപ്പ് വിജയങ്ങള്‍ താല്‍ക്കാലികം മാത്രമാണെന്നും ദേശീയതലത്തില്‍ മതേതര കക്ഷികളുടെ അനിവാര്യമായ കൂട്ടായ്മ ഉയര്‍ന്നുവരുമെന്നും മുസ്ലിംലീഗ്ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും നിയുക്ത എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. യൂത്ത്ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക സമിതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വരുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പുതന്നെ രാജ്യത്ത് മതേതര കക്ഷികളുടെ ഐക്യപ്പെടലിലേക്കു ചൂണ്ടുപലകയായി മാറുമെന്നും കേരളത്തിന്റെ മുന്നണി രാഷ്ട്രീയത്തിന്റെ ബലാബലത്തിനിടയില്‍ ബി.ജെ.പിയുടെ പരീക്ഷണം പൂര്‍ണ പരാജയമാകുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ അധ്യക്ഷനായി. മുസ്ലിംലീഗ് സംസ്ഥന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് യൂത്ത്ലീഗ് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം കുഞ്ഞാലിക്കുട്ടിക്കു നല്കി.
ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍, ഫൈസല്‍ ബാഫഖി തങ്ങള്‍, മുജീബ് കാടേരി, ടി.പി അഷ്റഫലി, അഡ്വ. വി.കെ ഫൈസല്‍ ബാബു, കെ.ടി അഷ്റഫ്, വി.ടി സുബൈര്‍ തങ്ങള്‍, അമീര്‍ പാതാരി, മുസ്തഫ അബ്ദുല്‍ ലത്വീഫ്, എന്‍.കെ അഫ്സല് റഹ്്മാന്‍, വി.കെ.എം ഷാഫി, ഗുലാം ഹസന് ആലംഗീര്‍, അഡ്വ. എം.കെ.സി നൗഷാദ്, പി. ളംറത്ത്, നൗഷാദ് മണ്ണിശ്ശേരി, ടി.പി ഹാരിസ്, അഹമ്മദ് സഹീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."