യു.എസ് ഓപണ്‍: വനിതാഫൈനല്‍ ഇന്ന്
വാഷിങ്ടണ്‍: യു.എസ് ഓപണിലെ വനിതാ ഫൈനല്‍ ഇന്ന് രാത്രി 1.30ന്. അമേരിക്കക്കാരിയും ലോക ഒന്നാം നമ്പര്‍ താരവുമായ സെറീനാ വില്യംസും ജപ്പാന്‍ താരം നവോമി ഒസാക്കയും തമ്മിലാണ് ഫൈനല്‍ പോരാട്ടം.
സെമി ഫൈനലില്‍ തീപാറും പോരാട്ടത്തിനൊടുവില്‍ അമേരിക്കന്‍ താരം മാഡിസണ്‍ കീസിനെ പരാജയപ്പെടുത്തിയാണ് ജപ്പാന്റെ നവോമി ഫൈനലിലേക്ക് യോഗ്യത നേടിയത്. യു.എസ് ഓപണില്‍ ഫൈനലിലെത്തുന്ന ആദ്യ ജപ്പാനീസ് വനിതയെന്ന ചരിത്രവും തിരുത്തിയാണ് നവോമി ഫൈനലിലെത്തിയിട്ടുള്ളത്.
2-6, 6-4 എന്ന സ്‌കോറിനായിരുന്നു നവോമിയുടെ ജയം. ആദ്യ സെറ്റില്‍ വ്യക്തമായ ആധിപത്യമായിരുന്ന നവോമിയുടേത്. ആദ്യ സെറ്റില്‍ അടിപതറിയ കീസ് മത്സരത്തിലേക്ക് തിരിച്ചു വരാന്‍ ശ്രമിച്ചെങ്കിലും 4-6 എന്ന സ്‌കോറിന് രണ്ടാം സെറ്റും നവോമി സ്വന്തമാക്കിയതോടെ ചരിത്രം തിരുത്തി ജപ്പാന്‍ താരം ഫൈനലില്‍ പ്രവേശിച്ചു.
ലാത്വിയന്‍ താരമായ സെവസ്റ്റോയെ പരാജയപ്പെടുത്തിയാണ് അമേരിക്കന്‍ താരം സെറീനാ വില്യംസ് ഫൈനലിലേക്ക് ചുവടുവച്ചത്. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ സെറീന മികച്ച വിജയമാണ് നേടിയത്. 6-3, 6-0 എന്ന സ്‌കോറിനായിരുന്നു സെറീനയുടെ ജയം. ആദ്യ സെറ്റില്‍ തന്നെ ജയിച്ച സെറീന രണ്ടാം സെറ്റ് അനായാസമാണ് കൈപ്പിടിയിലൊതുക്കിയത്. രണ്ടാം സെറ്റില്‍ സെവസ്റ്റോവക്ക് പോയിന്റൊന്നും നേടാന്‍ സെറീന അവസരം നല്‍കിയില്ല. ജയിക്കുകയാണെങ്കില്‍ ഏഴാം യു.എസ് ഓപണ്‍ കിരീടമായിരിക്കും സെറീനയുടേത്.
2014ലാണ് സെറീന അവസാനമായി യു.എസ് ഓപണില്‍ കിരീടം ചൂടിയത്. വനിതാ വിഭാഗം ഡബിള്‍സില്‍ ബാര്‍ട്ടി സഖ്യം ബാബോസ് സഖ്യവുമായി ഏറ്റുമുട്ടും. സ്റ്റോറസ് സഖ്യത്തെ 4-6, 6(4)-7(7) എന്ന സ്‌കോറിന് പരാജയപ്പെടുത്തിയായിരുന്നു ബാബോസ് സഖ്യം ഫൈനലിലെത്തിയത്. സിനിയാകോവ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ബാര്‍ട്ടി സഖ്യം ഫൈനലിലെത്തിയത്. 4-6, 6(6)-7(8) എന്ന സ്‌കോറിനായിരുന്നു ബാര്‍ട്ടി സഖ്യത്തിന്റെ ജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."