HOME
DETAILS

'കാഴ്ച'യുടെ കരുത്തില്‍ ഇനി അവരും സ്മാര്‍ട്ടാകും

  
backup
September 07 2018 | 19:09 PM

%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8

 

തിരുവനന്തപുരം: അകക്കണ്ണിന്റെ വെളിച്ചത്തില്‍ ജീവിക്കുന്ന യുവതീ-യുവാക്കളെ സ്മാര്‍ട്ടാക്കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ്. ഭിന്നശേഷി മേഖലയെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി 1,000 യുവതീ-യുവാക്കള്‍ക്ക് പ്രത്യേകം രൂപകല്‍പന ചെയ്ത സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്നതാണ് പദ്ധതി. സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ ആവിഷ്‌കരിച്ച പദ്ധതിയായ 'കാഴ്ച'യുടെ ഭാഗമാണ് സ്മാര്‍ട്ട് ഫോണ്‍ വിതരണം. പദ്ധതിയുടെ നടത്തിപ്പിനായി ഒന്നരക്കോടി രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
കാഴ്ച പരിമിതി നേരിടുന്നവര്‍ക്ക് അനായാസം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് സ്മാര്‍ട്ട് ഫോണുകള്‍ തയാറാക്കിയിരിക്കുന്നത്. ഡിസ്‌പ്ലേയില്‍ തെളിയുന്ന വിവരങ്ങള്‍ ശബ്ദരൂപത്തിലാക്കി ആവശ്യാനുസരണം ഉപഭോക്താവിനെ അറിയിക്കുന്ന രീതിയില്‍ പ്രത്യേകം തയാറാക്കിയിരിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുന്നത്.
ഓരോ ജില്ലയിലെയും ഭിന്നശേഷി ജനസംഖ്യക്ക് ആനുപാതികമായിട്ടാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. 80 ശതമാനവും അതിനുമുകളിലും കാഴ്ച പരിമിതി നേരിടുന്ന വനിതകള്‍, വിദ്യാര്‍ഥികള്‍, ട്രാന്‍സ് ജെന്‍ഡര്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന നല്‍കും. തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് ജില്ലാ അടിസ്ഥാനത്തില്‍ കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് എന്ന സ്ഥാപനത്തിന്റെ സാങ്കേതിക സഹായത്തോടെ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനം നല്‍കും.
പദ്ധതിക്കായി കോര്‍പറേഷന്റെ ംംം.വുംര.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ പ്രത്യേകം തയാറാക്കിയ അപേക്ഷാഫോം ലഭ്യമാണ്. സൈറ്റില്‍നിന്ന് അപേക്ഷ ഡൗണ്‍ ലോഡ് ചെയ്ത് അനുബന്ധ രേഖകള്‍ സഹിതം വികലാംഗക്ഷേമ കോര്‍പറേഷനില്‍ സമര്‍പ്പിക്കണം. കേരളത്തില്‍ ഉടനീളം പ്രളയസംബന്ധമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നത് പരിഗണിച്ച് പദ്ധതിയിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന തിയതി 15ല്‍ നിന്നും 29ലേക്ക് നീട്ടിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago