HOME
DETAILS

കാന്‍സറും  മാനസിക  പ്രശ്‌നങ്ങളും

  
backup
October 05 2020 | 06:10 AM

%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%b1%e0%b5%81%e0%b4%82-%e0%b4%ae%e0%b4%be%e0%b4%a8%e0%b4%b8%e0%b4%bf%e0%b4%95-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d
 
 
 
വികസ്വര രാജ്യങ്ങളിലെ മരണ കാരണങ്ങളില്‍ രണ്ടാം സ്ഥാനത്താണ് കാന്‍സര്‍ രോഗം. കാന്‍സറിനെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ മാസം ക്യാന്‍സര്‍ മാസമായി ഡബ്ലു. എച്ച്.ഒ പ്രഖ്യാപിച്ചിട്ടുണ്ട്. യഥാസമയം കണ്ടെത്തി ചികിത്സാവിധേയമാക്കുക, കാന്‍സര്‍ രോഗികളെ മാനസികവും ശാരീരികവുമായി സഹായിക്കുക, അവരുടെ പുനരധിവാസം, സാന്ത്വന ചികിത്സ, കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആധുനിക ജീവിത സൗകര്യങ്ങളും അമിത ഭക്ഷണവും ആയാസരഹിത ജീവിത സാഹചര്യങ്ങളും മാനസിക സമ്മര്‍ദ്ദവും വിവിധതരം കാന്‍സറിന് കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
അമിതമായി ശരീരത്തില്‍ അടിയുന്ന കൊഴുപ്പില്‍ നിന്ന് എറ്റ്‌സ്‌റാഡിയോള്‍  എന്ന ഹോര്‍മോണ്‍ ഉണ്ടാകുന്നു. ഇത് മാറിലെ കാന്‍സറിന് കാരണമായേക്കാം. എന്നാല്‍ കൃത്യമായ വ്യായാമം അമിതമായ കൊഴുപ്പിനെ പ്രതിരോധിക്കുന്നു. അതേസമയം തന്നെ മനസ്സിന് അയവും സന്തോഷവും നല്‍കുന്നു. 
അന്തരീക്ഷ മലിനീകരണം, ജങ്ക് ഫുഡില്‍ അടങ്ങിയിരിക്കുന്ന കെമിക്കല്‍സ്, ആഹാരത്തിന് നിറവും രുചിയും നല്‍കുന്ന കെമിക്കല്‍സ്, ഭക്ഷ്യ വസ്തുക്കളിലെ കീടനാശിനിയുടെ സാന്നിധ്യം, മദ്യപാനം, പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം, പാന്‍ മസാല തുടങ്ങി ധാരാളം കാരണങ്ങള്‍ മുഖേന പലവിധ കാന്‍സറുകള്‍ വര്‍ധിച്ച് വരുന്നു.
തുടക്കത്തിലേ കണ്ടുപിടിച്ചാല്‍ ചികിത്സിച്ച് മാറ്റാവുന്നതാണ് 50 ശതമാനം ക്യാന്‍സര്‍ രോഗങ്ങളും. സ്തനാര്‍ബുദം, സ്വയം പരിശോധനയിലൂടെ തുടക്കത്തിലെ തന്നെ കണ്ടുപിടിച്ചാല്‍ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. എല്ലാത്തരം കാന്‍സര്‍ രോഗങ്ങളും ആരംഭ ദിശയില്‍ അറിയാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ ചില ലക്ഷണങ്ങള്‍ പരിശോധനാവിധേയമാക്കേണ്ടതുണ്ട്. ഒരു ലക്ഷണവുമില്ലാതെ കാന്‍സര്‍ വരാനും ഉയര്‍ന്ന സ്‌റ്റേജിലേക്ക് പോകാനുമുള്ള സാധ്യതയുണ്ട്. അതിനാല്‍ താഴെ പറയുന്ന ചില രോഗ ലക്ഷണങ്ങള്‍ കാന്‍സര്‍ മുഖേനയുള്ളതല്ലെന്ന് ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്. മാത്രമല്ല, ആരംഭ ദിശയിലേ കണ്ടുപിടിക്കാനുള്ള അവസരവുമാണ്.
 
 
സ്തനാര്‍ബുദ ലക്ഷണങ്ങള്‍
 
 
 
സ്തനങ്ങളില്‍ കാണുന്ന വേദനരഹിതമായ തടിപ്പുകളും മുഴകളും, ഉള്‍വലിഞ്ഞ മുലഞെട്ടുകള്‍, മാറിടങ്ങള്‍ തമ്മില്‍ അടുത്തകാലത്തുണ്ടായ വലുപ്പത്തിലും രൂപത്തിലും വന്ന മാറ്റങ്ങള്‍, കക്ഷ ഭാഗത്തെ മുഴകള്‍ എന്നിവ സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളാകാം.
ആര്‍ത്തവ വിരാമത്തിന് ശേഷമുള്ള ഗര്‍ഭാശയ ബ്ലീഡിങ്, അമിതമായ രക്തസ്രാവം, രക്തം കലര്‍ന്ന യോനീ സ്രവം എന്നിവ പരിശോധനാ വിധേയമാക്കി കാന്‍സറിന്റെ ലക്ഷണമല്ലെന്ന് തീര്‍ച്ചപ്പെടുത്തേണ്ടതാണ്.
 
മറ്റ് കാന്‍സറുകളുടെ 
ലക്ഷണങ്ങള്‍
അമിതമായ ക്ഷീണം, വിശപ്പില്ലായ്മ, മൂക്കില്‍ നിന്നോ വായില്‍ നിന്നോ ഉള്ള രക്തസ്രാവം, രക്തക്കുറവ്, വിളര്‍ച്ച, അടിക്കടിയുണ്ടാകുന്ന അണുബാധ എന്നിവ ബ്ലഡ് കാന്‍സറിന്റെ ലക്ഷണങ്ങളാകാം. പെട്ടെന്നുണ്ടാകുന്ന അപസ്മാരം, തലവേദന, കാഴ്ച്ചയിലും കണ്ണിനും ഉണ്ടാകുന്ന വ്യത്യാസം എന്നിവ തലച്ചോറിലെ കാന്‍സറിന്റെ ലക്ഷണങ്ങളാകാം. ശബ്ദത്തില്‍ വരുന്ന വ്യത്യാസം, വിഴുങ്ങുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവ തൊണ്ടയിലെ കാന്‍സറിന്റെ ലക്ഷണങ്ങളാകാം.
വായ്ക്കുള്ളിലെ വെളുത്തപാട പോലുള്ള ആവരണം, വേദന രഹിതമായ തടിപ്പുകള്‍ എന്നിവ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കണം. തുടര്‍ച്ചയായ ചുമ, ശ്വാസം മുട്ടല്‍, രക്തം കലര്‍ന്ന കഫം എന്നിവ ശ്വാസകോശ കാന്‍സറിനെ സൂചിപ്പിക്കുന്നു.
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ സാധാരണ അസുഖങ്ങളുടെ ലക്ഷണങ്ങളായും കാണാറുണ്ട്. 
 
 
കാന്‍സറിനോടുള്ള 
പ്രതികരണം
കാന്‍സറിനോടുള്ള സാധാരണ പ്രതികരണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. മരണഭീതി, പരാശ്രയത്വം വൈരൂപ്യത്തെക്കുറിച്ചുള്ള പേടി, അംഗവൈകല്യം, മറ്റുള്ളവര്‍ ഉപേക്ഷിക്കുമോയെന്ന ഭയം, ബന്ധങ്ങളില്‍ ഉണ്ടാകുന്ന അസ്വാരസ്യം, ചുമതലകള്‍ നിറവേറ്റുന്നതിലെ അപാകതകള്‍, അല്ലെങ്കില്‍ പരാജയം, സാമ്പത്തികാവസ്ഥയിലെ വിള്ളലുകള്‍ എന്നിവയാണവ.
 
ഡോക്ടറെ കാണാന്‍ 
പോകുമ്പോള്‍
ഡോക്ടറെ കാണാന്‍ പോകുന്ന അവസരത്തില്‍ രോഗി അടുത്ത ബന്ധുവിനെയോ സുഹൃത്തിനെയോ കൂടെ കൂട്ടണം. രോഗത്തെക്കുറിച്ചും  തുടര്‍ ചികിത്സയെക്കുറിച്ചും രോഗത്തിന്റെ ഭാവിയെക്കുറിച്ചുമുള്ള സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ ഡോക്ടര്‍ വിശദീകരിക്കുമ്പോള്‍ വ്യക്തമായി മനസ്സിലാക്കാനും  അനുയോജ്യ തീരുമാനം എടുക്കാനും ഇത് ഉപകരിക്കും.
 
 
 
ആത്മഹത്യ പരിഹാരമല്ല
 
 
സങ്കടവും ആശങ്കയും ഉറക്കക്കുറവും സാധാരണയായി കാന്‍സര്‍ സ്ഥിരീകരിക്കുന്ന രോഗികളില്‍ കണ്ടുവരാറുണ്ട്. എങ്കിലും രണ്ട് ആഴ്ച്ചയില്‍ കൂടുതല്‍ അത് നില്‍ക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്. എല്ലാസമയത്തും തുടര്‍ന്ന് പോകുന്ന മനോവിഷമം, ഉന്മേഷക്കുറവ്, നേരത്തെ താല്‍പര്യം ഉണ്ടായിരുന്ന കാര്യങ്ങളില്‍ താല്‍പര്യം കാണിക്കാതിരിക്കുക, ഉറക്കക്കുറവ്, അമിതമായ ഉല്‍ക്കണ്ഠ, ആത്മഹത്യാ ചിന്തകള്‍ എന്നിവ കാണുകയാണെങ്കില്‍ ഒരു മാനസിക രോഗ വിദഗ്ധന്റെ സഹായം ലഭ്യമാക്കേണ്ടതാണ്.
കാന്‍സര്‍ രോഗികളിലും വിഷാദം തന്നെയാണ് ആത്മഹത്യയുടെ പ്രധാന കാരണം. ഇത് നേരത്തെ തന്നെ തിരിച്ചറിഞ്ഞ് ചികിത്സ നല്‍കേണ്ടതാണ്. കാന്‍സര്‍ രോഗം കണ്ടെത്തിക്കഴിഞ്ഞ് ആദ്യത്തെ ആഴ്ച്ച ആത്മഹത്യ ചെയ്യാനുള്ള സാധ്യത ക്യാന്‍സര്‍ രോഗമില്ലാത്തവരെ അപേക്ഷിച്ച് 12.6 മടങ്ങാണ്. ആദ്യ വര്‍ഷം ഇത് 3.1 മടങ്ങാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
കാന്‍സര്‍ ചികിത്സയോടൊപ്പം തന്നെ രോഗികള്‍ക്കും കുടുംബത്തിനും സാമൂഹികമായ പിന്തുണ, രോഗികളുടെ കുടുംബാംഗങ്ങളുടെ പരിഗണന, അനുയോജ്യമായ തൊഴില്‍ ലഭ്യത, സാമ്പത്തിക ഭദ്രത, ഒറ്റപ്പെടലില്‍ നിന്നുള്ള മോചനം, മാനസിക ചികിത്സ എന്നിവ കൂടി ലഭ്യമാക്കാന്‍ നമുക്ക് കഴിയണം.
 
 
കാന്‍സര്‍ ആശങ്കയും 
സാമൂഹിക പ്രശ്‌നവും
 
 
ശാരീരിക അസ്വസ്ഥതയോടൊപ്പം മനസ്സിനും ഒരുപാട് ആഘാതം ഏല്‍പ്പിക്കുന്ന ഒരു രോഗമാണ് കാന്‍സര്‍. രോഗം മൂര്‍ച്ഛിക്കുമോയെന്ന ഭയം, ചികിത്സയെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവ വികാരപരമായ ബുദ്ധിമുട്ടുകളാണ്. ഒരു കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെയും കുടുംബ സാഹചര്യങ്ങളെയും ആശ്രയിച്ചാണ് ചികിത്സയെക്കുറിച്ചുള്ള ആശങ്കകളുണ്ടാകുന്നത്.
സ്വന്തമായി വരുമാനമില്ലാത്ത വയോജനങ്ങള്‍ സര്‍ക്കാര്‍ മേഖലയെ മാത്രം ആശ്രയിക്കേണ്ടി വരുന്നു. അച്ഛന്റെയോ അമ്മയുടെയോ ചികിത്സാര്‍ത്ഥം നിത്യ തൊഴിലില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നാല്‍ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെയും ബാധിക്കും. തിരികെച്ചെല്ലുമ്പോള്‍ തൊഴില്‍ ലഭ്യമാകണമെന്നില്ല.
സാമൂഹികമായ പ്രശ്‌നങ്ങളും വലുതാണ്. രോഗികളായവര്‍ക്ക് തൊഴിലിലേക്ക് എന്ന് തിരികെപ്പോകാനാകുമെന്ന ആശങ്കയുണ്ടാകും. പഴയതുപോലെ തൊഴില്‍ ചെയ്യാനാകുമോയെന്നതും ഒരു സാമൂഹിക പ്രശ്‌നമാണ്. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും അവരുടെ പരിപാലനവും താളം തെറ്റുന്നു. കുട്ടികളുടെ മാനസികാവസ്ഥ അച്ഛനമ്മമാരുടെ മാനസികാവസ്ഥയ്ക്ക് അനുസരണമായി മാറ്റപ്പെടുന്നു. അത് കുഞ്ഞുങ്ങളുടെ ഭാവിയെയും വിദ്യാഭ്യാസ ലക്ഷ്യത്തെയും മാറ്റിയേക്കാം. കുടുംബാംഗങ്ങള്‍ക്കുണ്ടാകുന്ന മാനസിക പിരിമുറുക്കം മറ്റൊരു കുടുംബ പ്രശ്‌നമാണ്. മേല്‍പ്പറഞ്ഞ സാമൂഹികവും കുടുംബപരവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഉത്തരവാദിത്വം ഇന്ന് രോഗിക്കും, കുടുംബത്തിനും തന്നെയാണ്. ഇതിന് ഒരു മാറ്റം അനിവാര്യമാണ്. സമൂഹവും ഭരണാധികാരികളും മേല്‍പ്പറഞ്ഞ പ്രശ്‌ന പരിഹാരത്തിന് പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി; തത്കാലം മാറ്റില്ല, തീരുമാനം അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം

Kerala
  •  3 months ago
No Image

മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ് അന്തരിച്ചു

Kerala
  •  3 months ago
No Image

ഇതൊരു ചീഞ്ഞ കേസായി പോയി; പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് വേറെ അജണ്ടയുണ്ടോ എന്ന് പരിശോധിക്കണം: പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'വയനാട്ടിലെ കണക്കില്‍ വ്യാജ വാര്‍ത്ത, പിന്നില്‍ അജണ്ട; അസത്യം പറക്കുമ്പോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക'

Kerala
  •  3 months ago
No Image

മകളുമായി അടുപ്പം; 19 കാരനെ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി പിതാവ്

Kerala
  •  3 months ago
No Image

സോളാര്‍ കേസ് അട്ടിമറിച്ച പണം കൊണ്ട് അജിത് കുമാര്‍ ഫ്‌ലാറ്റ് വാങ്ങി മറിച്ചുവിറ്റു; 33 ലക്ഷത്തിന് വാങ്ങിയ ഫ്‌ലാറ്റ് മറിച്ചുവിറ്റത് 65 ലക്ഷം രൂപയ്ക്ക്: വീണ്ടും ആരോപണവുമായി പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

സ്വർണവില സർവകാല റെക്കോർഡിൽ; പൊന്ന് തൊട്ടാൽ പൊള്ളും

Economy
  •  3 months ago
No Image

മൈനാഗപ്പള്ളി അപകടം: കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ശ്രീക്കുട്ടി, അജ്മൽ മദ്യം കഴിപ്പിച്ചെന്നും മൊഴി

Kerala
  •  3 months ago
No Image

കാഫിർ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തയാളെ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്ത് സിപിഎം

Kerala
  •  3 months ago
No Image

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ 'നടക്കാത്ത' അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

Kerala
  •  3 months ago