നഗരസഭാ ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചുനീക്കാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷം
തിരൂരങ്ങാടി: വര്‍ഷം പൂര്ത്തിയായിയിട്ടും മുനിസിപ്പല്‍ കെട്ടിടം പൊളിച്ചുനീക്കല്‍ പാതിവഴിയില്‍. ചെമ്മാട് കൊടിഞ്ഞി റോഡ് ജങ്ഷനില്‍ സ്ഥിതിചെയ്യുന്ന നഗരസഭയുടെ പഴയ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം പൊളിച്ചുനീക്കുന്ന പ്രവൃത്തിയാണ് ഒച്ചിന്റെ വേഗതയില്‍ നീങ്ങുന്നത്. മൂന്നു പതിറ്റാണ്ട് മുന്‍പ് തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് നിര്‍മിച്ച കെട്ടിടം പുനര്നിര്മിക്കുന്നതിനുവേണ്ടിയാണ് പൊളിച്ചുമാറ്റുന്നത്.
കാലപ്പഴക്കം കാരണം കെട്ടിടത്തിന്റെ പലഭാഗങ്ങളും നശിച്ചുതുടങ്ങിയിരുന്നു. ഓഫിസുകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവ കോടതിവിധി സമ്പാദിച്ച് നഗരസഭ നേരത്തെ ഒഴിപ്പിച്ചിരുന്നു. നഗരസഭയായി ഉയര്‍ത്തിയതോടെ ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. ഇതിന്റെ ത്രീഡി അടക്കമുള്ള രൂപരേഖ തയാറാക്കിയിട്ടുണ്ട്. 2017 സെപ്റ്റംബര്‍ അഞ്ചിനാണ് കെട്ടിടം പൊളിച്ചു തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."