HOME
DETAILS

നിര്‍മ്മല്‍ കൃഷ്ണ ചിട്ടിക്കമ്പനി ഉടമയുടെ വീട്ടിലെ കവര്‍ച്ച; അന്വേഷണം ഊര്‍ജ്ജിതം

  
backup
September 08 2018 | 04:09 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3-%e0%b4%9a%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf

പാറശാല: നൂറ് കണക്കിന് നിക്ഷേപകരെ കബളിപ്പിച്ച് കോടികളുടെ ചിട്ടി തട്ടിപ്പി ന്റെ പേരില്‍ കോടതി ഉത്തരവ് പ്രകാരം പൂട്ടി മുദ്ര വയ്ച്ചിരുന്ന നിര്‍മ്മല്‍ ചിട്ടി ഫണ്ട് ഉടമ നിര്‍മ്മലിന്റെയും സഹോദരിമാരുടെയും മത്തംപാലയിലെ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ സംഭവത്തില്‍ തമിഴ്‌നാട് പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലായിരുന്നു ധനകാര്യ സ്ഥാപനത്തോട് ചേര്‍ന്നുളള രണ്ട് വീടുകളില്‍ കവര്‍ച്ച നടന്നത്. നൂറ് കണക്കിന് നിക്ഷേപകരെ കബളിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ കവര്‍ച്ച നടന്ന വീടുകള്‍ തമിഴ്‌നാട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ടു കെട്ടിയിരുന്നു. വീടുകളുടെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് വീട്ടു സാധനങ്ങളും വിലപ്പെട്ട രേഖകളും കടത്തിയതായിട്ടാണ് സൂചന. സംഭവത്തിന് പിന്നില്‍ നിര്‍മ്മലിന്റെ ബന്ധുക്കള്‍ക്ക് പങ്കുള്ളതായും നാട്ടുകാര്‍ക്കിടയില്‍ സംശയമുണ്ട്.
എന്നാല്‍ നിക്ഷേപ തട്ടിപ്പിന് ഇരയായവര്‍ക്ക് പണം തിരികെ ലഭിക്കുന്നതിനായി കോടതി രൂപീകരിച്ച സമിതിയുടെ പ്രവര്‍ത്തനം കഴിഞ്ഞ 30 ന് പ്രവര്‍ത്തനം ആരംഭിച്ചതായിട്ടാണ് അറിയാന്‍ കഴിഞ്ഞത്. കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിന് വേണ്ടിയുള്ള ഓഫിസ് നിര്‍മ്മല്‍ കൃഷ്ണ ബാങ്ക് സ്ഥിതി ചെയ്തിരുന്ന കെട്ടിടത്തിലാവും പ്രവര്‍ത്തിക്കുക.
നിക്ഷേപകര്‍ക്ക് ഒക്‌ടോബര്‍ 30 വരെ ഈ ഓഫിസില്‍ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. തട്ടിപ്പ് നടത്തി പ്രതിപ്പട്ടികയില്‍ ഉള്ളവരുടെ സ്വത്ത് വിവരങ്ങള്‍ അറിയാവുന്നവര്‍ക്ക് ഈ ഓഫിസില്‍ എത്തി അധികൃതര്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിനും അവസരം ഒരുക്കിയിട്ടുണ്ട്. കോടതി രൂപീകരിച്ച സമിതിയുടെ പ്രവര്‍ത്തനം ആരംഭിച്ച വിവരം അറിഞ്ഞ് നിരവധി നിക്ഷേപകര്‍ ദിവസവും മത്തംപാലയിലുള്ള ഓഫിസില്‍ എത്തി ച്ചേരുന്നുണ്ട്. എന്നാല്‍ നിക്ഷേപം തിരികെ ലഭിക്കുന്ന തരത്തില്‍ കോടതി വിധി വന്ന സാഹചര്യത്തില്‍ പ്രക്ഷോഭ പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ കര്‍മ്മ സമിതി തീരുമാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago
No Image

നബിദിനം; സമാധാനത്തിനും സുസ്ഥിരതയ്ക്കും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം കെ സി വേണുഗോപാൽ എം പിക്ക്

uae
  •  3 months ago
No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago
No Image

രാജിക്കത്ത് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

National
  •  3 months ago
No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago