മസാലബോണ്ടിറക്കി ധനസമാഹരണം നടത്തുന്നത് കുറഞ്ഞ പലിശ നിരക്കില്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: കിഫ്ബി മസാലബോണ്ട് പുറത്തിറക്കാന്‍ സുതാര്യമായ നടപടികളാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി. മസാലബോണ്ടിറക്കി ധനസമാഹരണം നടത്തുന്നത് കുറഞ്ഞ പലിശ നിരക്കിലാണ്. മറ്റു സംസ്ഥാനങ്ങള്‍ എടുത്ത പലിശ നിരക്ക് ഇതിലും കൂടുതലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
നടപടികള്‍ സുതാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് കാര്യങ്ങള്‍ മനസിലാക്കാതെയാണ്. ഇടപാടില്‍ ലാവ്‌ലിന്‍ ബന്ധം ആരോപിക്കുന്നത് പ്രത്യേക മാനസികാവസ്ഥയുടെ ഭാഗമായി വരുന്ന പ്രശ്‌നമാണ്. എസ്.ബി.ഐയില്‍നിന്ന് വായ്പയെടുത്താല്‍ നീരവ് മോദിയുടെ കാര്യം പറഞ്ഞ് പ്രശ്‌നം ഉണ്ടാക്കുന്നതുപോലെയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മസാല ബോണ്ടിറക്കിയത് 9.723 ശതമാനം പലിശ നിരക്കിലാണെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.
രാജ്യത്തിനകത്ത് ബോണ്ട് വിതരണം ചെയ്യാനാണ് ആദ്യം ആലോചിച്ചത്. എന്നാല്‍ 10.25 ശതമാനം പലിശ നിരക്കിലാണ് ക്വട്ടേഷന്‍ കിട്ടിയത്. അതിനാലാണ് വിദേശത്ത് ബോണ്ടിറക്കിയതെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."