HOME
DETAILS
MAL
രാജിവ് വധം: പ്രതികളെ വിട്ടയക്കാന്‍ തയാറെന്ന് മുഖ്യമന്ത്രി
backup
May 20 2019 | 21:05 PM
ചെന്നൈ: മുന്‍പ്രധാനമന്ത്രി രാജിവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ മാനുഷിക പരിഗണന നല്കി വിട്ടയക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി.
പ്രതികളെ വിട്ടയക്കണമെന്ന് വ്യക്തമാക്കി മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണറുടെ പരിഗണനയിലാണ്. ഗവര്‍ണര്‍ ഇക്കാര്യത്തില്‍ അനുയോജ്യമായ തീരുമാനം കൈകൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ പരാമര്‍ശം പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളും വിവിധ തമിഴ് വിഭാഗങ്ങളും രാജിവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെയും അടിയന്തരമായി വിട്ടയക്കണമെന്ന ആവശ്യം ഉന്നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."