HOME
DETAILS
MAL
ഹാത്രസ് പെണ്‍കുട്ടിയെ സംസ്ക്കരിച്ച സ്ഥലം പ്രത്യേക അന്വേഷണ സംഘം സന്ദര്‍ശിച്ചു; റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും
backup
October 06 2020 | 05:10 AM
ലഖ്നോ: ഹാത്രസ് ഹാത്രസ് പെണ്‍കുട്ടിയെ സംസ്ക്കരിച്ച സ്ഥലം പ്രത്യേക അന്വേഷണ സംഘം സന്ദര്‍ശിച്ചു. ഇന്ന് പുലര്‍ച്ചെയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിയമിച്ച് അന്വേഷണ സംഘം പെണ്‍കുട്ടിയുടെ ഗ്രാമത്തിലെത്തിയത്. നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഏറെ കോലാഹലങ്ങള്‍ക്കൊടുവിലാണ് യോഗി സര്‍ക്കാര്‍ സംഭവത്തില്‍ അന്വേഷണ സംഘത്തെ നിയമിച്ചത്. ഉത്തര്‍പ്രദേശ് ആഭ്യന്തര സെക്രട്ടറി ഭഗവാന് സ്വരൂപ്, ഡപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലിസ് ചന്ദ്രപ്രകാശ് ഐ.പി.എസ് ഓഫിസര്‍ പൂനം എന്നിവരാണ് സംഘത്തിലുള്ളത്.
അതേ സമയം കേസ് ഇന്ന് സുപ്രിം കോടതി പരിഗണിക്കുന്നുണ്ട്. കുട്ടിയുടെ ശവസംസ്ക്കാരമടക്കമുള്ള കാര്യങ്ങളാണ് കോടതി പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."