എലിപ്പനി പ്രതിരോധനത്തിനെതിരെ വ്യാജപ്രചരണം: ജേക്കബ് വടക്കഞ്ചേരിയെ അറസ്റ്റ് ചെയ്തു
കൊച്ചി: എലിപ്പനി പ്രതിരോധ പ്രവര്‍ത്തനത്തിനെതിരെ വ്യാജപ്രചരണം നടത്തിയ ജേക്കബ്ബ് വടക്കഞ്ചേരിയെ പൊലിസ് അറസ്റ്റുചെയ്തു. ആരോഗ്യമന്ത്രി കെ.കെ ശൈലജ ഡി.ജി.പിയ്ക്ക് നല്‍കിയെ പരാതിയെത്തുടര്‍ന്നാണ് നടപടി. തൃപ്പൂണിത്തുറയില്‍ നിന്നായിരുന്നു അറസ്റ്റ്.
ആരോഗ്യവകുപ്പ് എലിപ്പനി പ്രതിരോധത്തിനായി കഴിക്കാന്‍ നിര്‍ദേശിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഡോക്‌സിസൈക്ലിനെതിരെയായിരുന്നു വടക്കഞ്ചേരിയുടെ ഒടുവിലത്തെ വ്യാജപ്രചരണം. ഡോക്‌സിസൈക്ലിന്‍ ആന്റിബയോട്ടിക് മരുന്നാണെന്നും, ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുതെന്നാണ് ലോകാരോഗ്യസംഘടനയടക്കം നിര്‍ദേശിക്കുന്നതെന്നും വടക്കാഞ്ചേരി ലൈവ് വീഡിയോയില്‍ പറയുന്നു. മറ്റു കെമിക്കലുകളും ഭക്ഷ്യവസ്തുക്കളുമായി ഡോക്‌സിസൈക്ലിന്‍ പ്രതിപ്രവര്‍ത്തനം നടത്തുകയും, ഇന്നല്ലെങ്കില്‍ നാളെ അതിന്റെ ദൂഷ്യവശങ്ങള്‍ മരുന്നു കഴിക്കുന്നയാളെ രോഗിയാക്കി മാറ്റുമെന്നും വീഡിയോയില്‍ പറയുന്നുണ്ട്.
നേരത്തെയും നിരവധി തവണ ഇയാള്‍ വ്യാജപ്രചരണങ്ങള്‍ നടത്തിയിരുന്നു. നിപാ വൈറസ് ബാധിച്ച സമയത്തും ഉണ്ടായി. നിപാ വൈറസ് എന്നൊരു വൈറസില്ലെന്നും മരുന്നുമാഫിയയാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നതെന്നുമായിരുന്നു വടക്കഞ്ചേരിയുടെ പ്രചരണം. ഇതിനെതിരെ കേസെടുത്തിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."