ഉരുള്‍പൊട്ടലില്‍ തകര്‍ന്ന സ്കൂളിലെ രേഖകള്‍ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തു
പൊഴുതന: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കുറിച്യര്‍മല ഗവ. എല്‍.പി സ്കൂളില്‍ നിന്ന് നശിച്ച് പോവാത്ത രേഖകള്‍ ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തു.
കെട്ടിടത്തിനകത്തും പുറത്തും മണ്ണും ചെളിയും വെള്ളവും ഇപ്പോഴും നില്ക്കുന്നതിനാല് വിദ്യാലയത്തിലെ പ്രധാന രേഖകളും ഉപകരണങ്ങളും നശിച്ചിരുന്നു. ഉരുള്‍പൊട്ടിയ ചാലിലൂടെ ഏറെ പണിപ്പെട്ടാണ് സാധനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. തുടര്‍ന്ന് നടന്ന അനുമോദന യോഗം പ്രധാനധ്യാപകന് പി.കെ ശശി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് അസ്്ലം അധ്യക്ഷനായി. ഫയര്‍ ഫോഴ്സ് അംഗങ്ങളായ ജി. സുരേഷ് കുമാര്‍, സി.എ ജയന്, ഇ.എ ചന്തു, കെ. ശിവാനന്ദന്, പി. സുധീഷ്, ആര്. ശ്രീജിത്ത്, വൈത്തിരി പൊലിസ് സ്റ്റേഷനിലെ സി.പി.ഒ നൗഷാദ് എന്നിവരെ അനുമോദിച്ചു. സീനിയര്‍ അസി. ടി.കെ ഷാനവാസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അബ്ദുനാസര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."