പ്രളയാനന്തര ശുചീകരണം: ജല പരിശോധന ഇന്ന്
കല്‍പ്പറ്റ: പ്രളയാനന്തര ശുചീകരണത്തിന്റെ ഭാഗമായി ക്ലോറിനേഷന്‍ നടത്തിയ കിണറുകളിലെ പരിശോധനയുടെ ഉദ്ഘാടനം ഇന്ന് രാവിലെ ഒന്‍പതിന് മുണ്ടേരി ജി.വി.എച്ച്.എസ്.എസില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് അധ്യക്ഷയാകും.
ആദ്യഘട്ടത്തില്‍ പടിഞ്ഞാറത്തറ പഞ്ചായത്തിലും കല്‍പ്പറ്റ നഗര സഭയിലുമാണ് പരിശോധന നടത്തുക. കോളജ് വിഭാഗം എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ പങ്കാളിത്തത്തോടെ ഹരിത കേരളം മിഷന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും നേതൃത്വത്തിലാണ് പരിശോധന നടക്കുക. 10 ശതമാനം പ്രത്യേകമായി ശേഖരിച്ചു സാമ്പിളുകളാണ് ആദ്യ ഘട്ടത്തില്‍ പരിശോധന വിധേയമാക്കുക.
ലാബ് ടെസ്റ്റിന്റെ റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറും. കിണറുകളിലെ വെള്ളം ശേഖരിക്കുന്നതിനും മറ്റു നടപടികള്‍ക്കുമുള്ള പരിശീലനം എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്ക് ഇതിനോടകം നല്‍കിയിട്ടുണ്ട്.
തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ നിര്‍ദേശ പ്രകാരം ശുചീകരണം നടത്തിയ കിണറുകളിലെ ജല ഗുണ നിലവാരം ഉറപ്പുവരുത്തുന്നത്.
വളണ്ടിയര്‍മാര്‍ വിവരങ്ങള്‍ പ്രത്യേകം തയാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തും. ഭക്ഷ്യ സുരക്ഷാ വകുപ്പ്, ജല അതോറിറ്റി, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവരും ജലഗുണത പരിശോധനയില്‍ സഹകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."