HOME
DETAILS

നീറ്റ് പരീക്ഷ: ഉന്നതതല അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് മഹിളാസംഘം

  
backup
May 08 2017 | 19:05 PM

%e0%b4%a8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%89%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%a4%e0%b4%b2-%e0%b4%85%e0%b4%a8


കൊച്ചി: രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസ സഥാപനങ്ങളിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷയായ നീറ്റ് എഴുതാനെത്തിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം വരെ അഴിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് കമലാസദാനന്ദനും സെക്രട്ടറി അഡ്വ. പി വസന്തവും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോട് അവശ്യപ്പെട്ടു. പരീക്ഷാ നിബന്ധനകളുടെ പേരില്‍ സ്ത്രീകളെ അവഹേളിച്ച ഉദ്യോഗസ്ഥരുടെ നടപടി കേരളത്തിന് അപമാനമാണ്. കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് സംഭവിച്ചതെന്നും അടുത്ത വര്‍ഷം മുതല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്നും കര്‍ശന നടപടിയുണ്ടാകണമെന്നും മഹിളാസംഘം ആവശ്യപ്പെട്ടു. സംഭവത്തില്‍ മഹിളാസംഘം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പരീക്ഷാ നിബന്ധനകളുടെ പേരില്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രം ഉള്‍പ്പെടെ അഴിപ്പിച്ച് അവഹേളിച്ചതില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കണ്ണൂരിലാണ് സംസ്ഥാനത്തിനൊട്ടാകെ അപമാനകരമായ സംഭവം നടന്നത്. പരീക്ഷാ ഹാളിലേക്കു കയറുംമുമ്പ് ഡ്രസ് കോഡിന്റെ പേരിലാണ് ഈ അപമാനം അരങ്ങേറിയതെന്നാണ് ആരോപണം. സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായുള്ള നടപടി എന്ന ന്യായീകരണത്തോടെയായിരുന്നു പരിശോധന. ഇതോടൊപ്പം മറ്റു പല പരീക്ഷാ കേന്ദ്രങ്ങളിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  22 minutes ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  an hour ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  an hour ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  13 hours ago