സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഈ തീരുമാനം. ആരോഗ്യവകുപ്പും പൊലിസും ആശങ്ക അറിയിച്ച സാഹചര്യത്തിലാണ് നടപടി.
കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് ബിയര്‍ വൈന്‍ പാര്‍ലറുകളും തുറക്കേണ്ടെന്ന് തീരുമാനിച്ചത്. രോഗവ്യാപനം കുറയുന്ന മുറയ്ക്ക് തുറക്കുന്ന കാര്യം ആലോചിക്കാമെന്നാണ് നിര്‍ദ്ദേശം വന്നത്.കൗണ്ടറുകളിലൂടെയുള്ള പാര്‍സല്‍ വില്പന തുടരാനും യോഗം അനുമതി നല്കി.
ഇതര സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നപ്പോള്‍ സംസ്ഥാനത്തും ബാറുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ബാര്‍ ഓണേഴ്സ് അസോസിയേഷന് സര്‍ക്കാരിനെ സമീപിച്ചിരുന്നു. നിലവില്‍ ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും പ്രത്യേക കൗണ്ടര്‍ വഴി പാഴ്സല്‍ വില്പന മാത്രമാണുള്ളത്. അതിനായി ബെവ്കോ ആപ്പില്‍ ബുക്ക് ചെയ്യണം. ലൈസന്‍സ് ഫീസ് ഇനത്തില്‍ വന്‍ തുക നല്കുന്ന തങ്ങള്‍ക്ക് ഇത് വന്‍ സാമ്പത്തിക ബാധ്യത വരുത്തുന്നതായി ബാര്‍ ഹോട്ടല്‍ ഉടമകളുടെ സംഘടന അറിയിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നതുപോലെ കേരളത്തിലും തുറക്കണമെന്നുമായിരുന്നു ഇവര്‍ ആവശ്യപ്പെട്ടിരുന്നത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."