സംഘപരിവാർ നീതിവിവേചനം കാണിയ്ക്കുന്ന രാജ്യമായി ഇന്ത്യയെ അധഃപതിപ്പിച്ചു: നവയുഗം
ദമാം: ജനാധിപത്യരാജ്യത്തിൽ പൗരന്മാർക്ക് ലഭിക്കേണ്ട സമത്വവും, നീതിയും ഇല്ലാതാക്കി, ജാതി, മത വ്യത്യാസത്തിന്റെ പേരിൽ മനുഷ്യാവകാശങ്ങളെ പോലും നിഷേധിക്കുന്ന ദുരവസ്ഥയിലേയ്ക്ക്, സംഘപരിവാർ ഭരണം ഇന്ത്യയെകൊണ്ടെത്തിച്ചെന്ന് നവയുഗം സാംസ്ക്കാരികവേദി ജനറൽ സെക്രട്ടറി എം. എ.വാഹിദ് കാര്യറ അഭിപ്രായപ്പെട്ടു. നവയുഗം ദമാം ടയോട്ട യൂണിറ്റ് സമ്മേളനം ഉത്‌ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. നിയാസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരം, ദമ്മാം മേഖല കമ്മിറ്റി ആക്റ്റിങ് സെക്രട്ടറി നിസ്സാം കൊല്ലം എന്നിവർ ആശംസപ്രസംഗം നടത്തി.
നവയുഗം ടയോട്ട യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി നിയാസ് (പ്രസിഡന്റ്), മുഹമ്മദ് റാഫി (വൈസ് പ്രസിഡന്റ്), നൗഷാദ് (സെക്രട്ടറി), അൻസർ (ജോ: സെക്രട്ടറി), ഷമീർ (ഖജാൻജി) എന്നിവരെ തെരെഞ്ഞെടുത്തു. ഇമാം, ജിതൻ, അസ്സീസ്, ഫൈസൽ, ജലീൽ, അനീസ്, അബി അടിമാലി എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായും തെരെഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."