ചെങ്ങോടുമല രാപ്പകല്‍ സമരം സമാപിച്ചു
പേരാമ്പ്ര: ചെങ്ങോടുമല ഖനത്തിനെതിരേ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കൂട്ടാലിടയില്‍ നടത്തിയ രാപ്പകല്‍ സമരത്തിന് ഉജ്ജ്വല സമാപനം. ഖനനത്തിന് അനുമതി നല്കിയ നടപടി നിലവിലുളള മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണെന്ന് എം.കെ രാഘവന് എം.പി അഭിപ്രായപ്പെട്ടു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പരിസ്ഥിതി പ്രവര്‍ത്തകരും കലാസാംസ്ക്കാരിക പ്രവര്‍ത്തകരും എത്തി.
ചിത്രവരയും കലാപരിപാടികളും അരങ്ങേറി. സമരത്തിന്റെ സമാപനം രാഹുല്‍ സത്യനാഥ് ഉദ്ഘാടനം ചെയ്തു. സുരേഷ് ചീനിക്കല്‍ അധ്യക്ഷനായി. കവി വീരാന്‍ കുട്ടി, ടി. പി ജയചന്ദ്രന്, രാധന്‍ മൂലാട്, അഭിലാഷ് തിരുവോത്ത്, ഇ. ഗോവിന്ദന് നമ്പീശന്, നിസാര്‍ ചേലേരി, എന്‍.കെ മധുസൂദനന്, ദിലീഷ് കൂട്ടാലിട, ജിമിനേഷ് കൂട്ടാലിട, കെ. ജയരാജന്, ടി. കെ രഗിന്‍ ലാല്‍, കെ.ടി ബാലകൃഷ്ണന് സംസാരിച്ചു. കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടു മലയില്‍ ഡെല്‍റ്റ ഗ്രൂപ്പ് ആണ് ഖനനം നടത്താനുള്ള ശ്രമവുമായി മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ഏഴുമാസക്കാലമായി ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീക്കരിച്ച് സമരത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."