ഡെങ്കിപ്പനി: ഏഴുപേര്‍കൂടി ചികിത്സ തേടി മാലിന്യത്തില്‍ മുങ്ങി മട്ടന്നൂര്‍ നഗരസഭ
മട്ടന്നൂര്‍: മട്ടന്നൂരില്‍ പടരുന്ന ഡെങ്കിപ്പനി കൂടുതല്‍ പിടിമുറുക്കുന്നു. ഇന്നലെ ഏഴുപേര്‍ക്ക് കൂടി ഡെങ്കിപ്പനി ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സ തേടി.
ഇന്നലെ ഈ പ്രദേശത്തു കനത്ത മഴകൂടി പെയ്തതോടെ മാലിന്യ പ്രശ്നം രൂക്ഷമായിരിക്കുകയാണ്. ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്നതില്‍ നഗരസഭയും ആരോഗ്യവകുപ്പും പൂര്‍ണമായി പരാജയപ്പെട്ടുവെന്ന പരാതി ജനങ്ങളില്‍ ശക്തമാണ്.
പരിസര ശുചിത്വമില്ലാത്തതും വീടുകള്‍ക്കു പുറമെ വ്യാപാരസ്ഥാപനങ്ങള്‍, ഓവുചാലുകള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നതുമാണ് രോഗം രൂക്ഷമാകാന്‍ കാരണം.
എന്നാല്‍ നഗരത്തിലെ മാലി
ന്യങ്ങള്‍ തിരിഞ്ഞു നോക്കാനോ ആവശ്യമായ നടപടി കൈക്കൊള്ളാനോ നഗരസഭ തയാറാകുന്നില്ല. കഴിഞ്ഞ നാലുദിവസമായി നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ മാലിന്യം കൂട്ടിയിടുന്നത് പതിവായിട്ടുണ്ട്. ഇതുവരെ 200ലധികം പേര് ചികിത്സ തേടിയതായാണ് റിപ്പോര്‍ട്ട്. ഇതുകൂടാതെ കൂടുതല്‍ പേരിലേക്ക് പനി പടരുന്നതിനാല്‍ ഗുരുതരമായ സ്ഥിതിയാണ് നഗരത്തിലുള്ളതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."